തിരുവനന്തപുരം: അരിക്കൊമ്പൻ വീണ്ടും കേരള വന മേഖലയ്ക്ക് സമീപത്ത് എത്തി. റേഡിയോ സി​ഗ്നലിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്  നെയ്യാർ വനമേഖലയ്ക്ക് വെറും ആറ് കിലോ മീറ്റർ അകലെ അരിക്കൊമ്പൻ എത്തിയിട്ടുണ്ട്. കന്യാകുമാരി വന്യജീവി സങ്കേതത്തിൽ നിന്നാണ് അരിക്കൊമ്പൻ കേരള വന മേഖലയ്ക്ക് സമീപത്ത് എത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളാ വനം വകുപ്പ് അരിക്കൊമ്പനിലെ റേഡിയോ സിഗ്നൽ നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാൻ തമിഴ്നാടും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആന പൂർണ ആരോ​ഗ്യവാനല്ലെന്നതാണ് ആശങ്കയാകുന്നത്. കാരണം, പരിക്കേൽക്കുന്നതിന് മുമ്പ് ദിവസവും 15 - 20 കിലോ മീറ്റർ നടക്കാറുണ്ടായിരുന്ന അരിക്കൊമ്പൻ കഴിഞ്ഞ ദിവസം വെറും 6 കിലോ മീറ്റർ മാത്രമാണ് സഞ്ചരിച്ചത്. 


ALSO READ: സംസ്ഥാനത്ത് 5 ദിവസം മഴ തുടരും; 4 ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


ഇക്കഴിഞ്ഞ ചൊവാഴ്ച്ചയാണ് തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിനുള്ളിൽ തുറന്നുവിട്ടത്. 300 കിലോ മീറ്ററോളം ലോറിയിൽ സഞ്ചരിച്ചാണ് അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചത്. പിടികൂടുന്നതിന് മുമ്പ് തന്നെ ക്ഷീണിതനായിരുന്ന കൊമ്പൻ്റെ തുമ്പിക്കൈയിലും ആഴത്തിൽ മുറിവേറ്റിരുന്നു. ചികിത്സ നൽകിയ ശേഷമാണ് അരിക്കൊമ്പനെ വനത്തിൽ തുറന്നു വിട്ടതെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചിരുന്നു. 


ആളുകളുമായി അടുത്ത് ഇടപഴകി പരിചയമുള്ള ആനയായതിനാൽ ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനവാസ മേഖലയിൽ ഇറങ്ങിയാൽ അരിക്കൊമ്പനെ തിരികെ കാടുകയറ്റുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ 50 അം​ഗ ദൗത്യസംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനാണ് തമിഴ്‌നാട് വനം വകുപ്പ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. 


അപ്പർ കോതയാർ മുത്തുക്കുഴി വനമേഖലയിൽ തുറന്നു വിട്ടതിന് പിന്നാലെയാണ് അരിക്കൊമ്പൻ കന്യാകുമാരി വനത്തിലേക്ക് കടന്നത്. ഇതിനിടെ അരിക്കൊമ്പനിലുള്ള റേഡിയോ കോളറിൽ നിന്നുള്ള സി​ഗ്നൽ നഷ്ടമായിരുന്നു. ആന ഉൾവനത്തിലേയ്ക്ക് കടന്നതിനാലാണ് സി​ഗ്നൽ നഷ്ടമായതെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് കോതയാർ ഡാമിന് സമീപത്ത് നിലയുറപ്പിച്ച അരിക്കൊമ്പൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.