ബെം​ഗളൂരു: ഷിരൂരിലെ തെരച്ചിലിൽ ഇന്നലെ കണ്ടെത്തിയ അസ്ഥി മുനഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. പശുവിന്റെ എല്ലാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. മം​ഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊലീസ് ഫോറൻസിക് സർജനും വെറ്റിനറി ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഷിരൂർ ദൗത്യം നിർണയാക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. അർജുനടക്കമുള്ള 3 പേർക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാ​ഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയിരുന്നു. ഇത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ​ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് വ്യക്തമാക്കി. നേരത്തെ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. 


Also Read: Kerala Lottery Result: വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യശാലിയെ അറിയാം!


 


നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്തു നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പറഞ്ഞിരുന്നു. ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് മനാഫ് പറഞ്ഞത്.  മാത്രമല്ല ഇപ്പോൾ തിരയുന്ന ഭാഗത്തു തന്നെ ലോറി ഉണ്ടാകുമെന്നാണ് കരുതുന്നുവെന്നും മനാഫ് വ്യക്തമാക്കി. 


ഗം​ഗാവലി പുഴയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ ലോറിയുടെ ഭാ​ഗം അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആര്‍സി ഓണര്‍ മുബീന്‍ പറഞ്ഞു. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.