ഭഗല്‍പൂര്‍: കൊറോണ വൈറസ് രോഗികളുടെ ബന്ധുക്കളെ ഭയന്ന് ഡോക്ടര്‍ക്ക് ആയുധധാരികളായ അംഗരക്ഷകരുടെ സംരക്ഷണം. ബീഹാറിലെ ഭഗല്‍പൂരിലെ കൊറോണ ആശുപത്രിയിലെ ഡോക്ടര്‍ കുമാര്‍ ഗൌരിനാണ്  സംരക്ഷണം ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണ൦; ശുഭപ്രതീക്ഷ നല്‍കി പ്രാഥമിക ഫലം!!


രോഗബാധിതരുടെ ബന്ധുക്കള്‍ മാസ്ക്കുകള്‍ ധരിക്കാതെ കൊറോണ വാര്‍ഡിലും ഐസിയുവിലും പ്രവേശിക്കുന്നത് പതിവാണ്. രോഗികള്‍ക്ക് ഭക്ഷണം നല്‍കാനും അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും മറ്റുമായാണ്‌ വാര്‍ഡുകളില്‍ കയറുന്നതെന്നാണ് ഇവര്‍ പറയുന്നത്. രോഗവ്യാപനം ഭയന്ന്‍ പ്രവേശനം തടഞ്ഞാല്‍ ഇവര്‍ രോക്ഷകുലരാകുകയും ചെയ്യും. 


ശതകോടീശ്വരന്‍റെ ഓര്‍ഡര്‍, Yvel തയാറാക്കുന്നത് ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക്


ഒരിക്കല്‍ ഐസിയുവില്‍ ഡ്യൂട്ടിയിലിരിക്കെ ഒരു രോഗിയുടെ ഭാര്യയോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും  മടങ്ങിപ്പോയ അവര്‍ മറ്റൊരു വാതിലിലൂടെ വീണ്ടും അകത്ത് പ്രവേശിക്കുകയും ചെയ്തു. കൊറോണ വ്യാപനം രൂക്ഷമായപ്പോള്‍ കൊവിഡ് കേന്ദ്രമാക്കിയ നാല് ആശുപത്രികളില്‍ ഒന്നാണ് ഭഗല്‍പൂരിലേത്. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് കൊറോണ ബാധിക്കുകയും ചിലര്‍ രോഗബാധിതരെ ചികിത്സിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. 


ധൃതി വേണ്ട; റഷ്യയുടെ വാക്സിന്‍ ഉടന്‍ ഇന്ത്യയിലേക്കില്ല


ഇതോടെ, സൈക്യാട്രിസ്റ്റായ ഡോ. കുമാര്‍ ഗൗരവിനെ ഭഗല്‍പൂരിലേക്ക് മാറ്റുകയുമായിരുന്നു. മരുന്നുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ക്ക് കുറവുള്ള ഭഗല്‍പൂര്‍ ആശുപത്രിയിലെ ഐസിയുവിലെ 37 കിടക്കകളിലും രോഗികളുണ്ട്. 200 കിലോമീറ്റര്‍ അകലെയാണ് അത്യാഹിത ചികിത്സാ സൗകര്യമുള്ള മറ്റൊരാശുപത്രി. അതുക്കൊണ്ട് തന്നെ മറ്റ് രോഗികളും ഇവിടെ യാണ് ചികിത്സ തേടിയെത്തുന്നത്. 


കുറിപ്പടി നിര്‍ബന്ധമില്ല; ഇനി ആര്‍ക്കും സ്വകാര്യ ലാബുകളില്‍ COVID 19 പരിശോധന നടത്താം


കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയിലെ കേസുകള്‍ ഉയരുകയാണ്. മുന്‍ ആശുപത്രി സൂപ്രണ്ടിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 87,000 കൊറോണ വൈറസ് കേസുകളും 465 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.