MM Naravane: അതിർത്തിയിലെ സാഹചര്യം വിലയിരുത്താൻ കരസേനാ മേധാവി ഇന്ന് കശ്മീരിൽ
മേഖലയിൽ ഭീകരാക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സേനാ മേധാവി നേരിട്ടെത്തി ഇവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തുന്നത്. കൂടാതെ അതിർത്തി പ്രദേശങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.
ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദ ആക്രമണം തുടരവെ കരസേനാ മേധാവി എം എം നരവനെ ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം കശ്മീരിലേക്ക് എത്തുന്നത്.
മേഖലയിൽ ഭീകരാക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സേനാ മേധാവി നേരിട്ടെത്തി ഇവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തുന്നത്. കൂടാതെ അതിർത്തി പ്രദേശങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. പൂഞ്ച് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഭീകരർക്കായുള്ള തിരച്ചിൽ സേന ഇപ്പോഴും ശക്തമാക്കിയിട്ടുണ്ട്.
Also Read: Assam Intel Report: ISI യുടെ ഗൂഢാലോചന പുറത്ത്; ലക്ഷ്യമിടുന്നത് സൈനിക മേഖലകളേയും, RSS നേതാക്കളേയും
ഭീകരർ പൂഞ്ചിൽ വനത്തിൽ ഒളിച്ചിരിക്കുന്നുവെന്ന് സേനയ്ക്ക് ലഭിച്ചതിനെ തുടർന്നാണ് സൈന്യം നടത്തുന്നത്. പാകിസ്ഥാൻ കമാൻഡോകളുടെ (Pakistan Commando) സഹായം ലഭിക്കാനിടയുള്ള ഈ ഭീകരരുടെ കയ്യിൽ വൻ ആയുധശേഖരമുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിനിടയിൽ ഇന്നലെ സാധാരണക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഡൽഹി ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് നടന്ന നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജീസ് കോൺഫറൻസിൽ വച്ചാണ് അമിത് ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ, എല്ലാ സംസ്ഥാനങ്ങളിലേയും, കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഡിജിപിമാർ, കേന്ദ്ര സായുധ സേനകളിലെ ഡയറക്ടർ ജനറൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. കശ്മീരിലെ നിലവിലെ സുരക്ഷ സാഹചര്യങ്ങളും, ഭീകരരുടെ കടന്നുകയറ്റവും യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.
ആറ് മാസത്തിലൊരിക്കലാണ് ഇത്തരത്തിൽ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുടേയും ആഭ്യന്തരമന്ത്രിയുടേയും കൂടിക്കാഴ്ച നടക്കാറുള്ളത്. ഈ മാസം 11 സാധാരണക്കാരെയാണ് തീവ്രവാദികൾ കൊന്നൊടുക്കിയത്. ഇതിൽ 5 പേർ അന്യ സംസ്ഥാന തൊഴിലാളികളാണ്.
ഈ മാസം മാത്രം 11ഓളം സാധാരണക്കാരാണ് കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളവരാണ്. ഇതര സംസ്ഥാനക്കാർക്ക് നേരെയുള്ള ഭീകരാക്രമണം വർദ്ധിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളേയും എത്രയും വേഗം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ജില്ല പോലീസ് മേധാവിമാർക്ക് ഐജി നിർദ്ദേശം നൽകിയിരുന്നു.
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ എട്ട് ദിവസത്തിനിടെ 9 സൈനികർ വീരമൃത്യു വരിച്ചു. 9 തീവ്രവാദികളെ സൈന്യവും വധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...