മുംബൈ: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വമിയ്ക്കും കുടുംബത്തിനും നേരെ അജ്ഞാതരുടെ ആക്രമണം നടന്നതായി ആരോപണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രില്‍ 22നു രാത്രി പന്ത്രണ്ടരയോടെ മുംബൈയില്‍ വച്ച് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിനു നേരെ ആക്രമണ൦ നടന്നതായാണ് ആരോപണം. രാത്രി പത്ത് മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണം നടന്നത്. 


മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കാറിന് മുന്നില്‍ ഇവര്‍ ബൈക്കിടിച്ച് നിര്‍ത്തുകയായിരുന്നു എന്നാണ് റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


'യഥാര്‍ത്ഥ പുരുഷനാ'യി രാജമൗലിയും രാംചരണും... എല്ലാ കണ്ണുകളും രണ്‍വീറിലേക്ക്!!


ബൈക്കില്‍ കാറിടിക്കാതിരിക്കാനായി അര്‍ണാബ് പെട്ടന്ന് വാഹനം നിര്‍ത്തുകയും ചെയ്തു. ഇതിന് പിന്നാലെ ബൈക്കിലെത്തിയവര്‍ ചാടിയിറങ്ങി കാറിന്‍റെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും കാറിനു മുകളില്‍ കരി ഓയിലൊഴിച്ച് രക്ഷപ്പെടുകയും ചെയ്തു. 


അതേസമയം, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്നാണ് അര്‍ണാബ് ആരോപിക്കുന്നത്. സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിനു പിന്നിലെന്നും ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്നും അര്‍ണാബ് പറഞ്ഞു. 


ഇവര്‍ക്കെതിരെ നടത്തുന്ന ചാനല്‍ ചര്‍ച്ചകളാണ് ആക്രമണത്തിനു പ്രചോദനമെന്നും അര്‍ണാബ് ആരോപിച്ചു.