എഴുത്തുകാരിയും മലയാളിയുമായ അരുന്ധതി റോയിക്ക് പെൻ പിന്‍റർ പുരസ്കാരം. സ്വന്തം സുരക്ഷക്ക് പോലും ഭീഷണി ഉയരുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടായ എഴുത്തുകാരിയെന്നാണ് ജൂറി അരുന്ധതി റോയിയെ വിശേഷിപ്പിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അരുന്ധതി റോയി നടത്തിയ പ്രതികരണങ്ങളെ ജൂറി പ്രശംസിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അരുന്ധതി റോയിയുടെ ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ലെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒക്ടബോർ പത്തിന് പുരസ്കാരം സമ്മാനിക്കും. നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്‍ററിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് പെന്‍ പിന്‍റർ പുരസ്‌കാരം.


2010 ല്‍ ജമ്മുകശ്മീരിനെ കുറിച്ച് നടത്തിയ പരാമർശത്തില്‍ അടുത്തിടെ അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്താൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശസ്തമായ പെൻ പിന്‍റർ പുരസ്കാരം അരുന്ധതി റോയിയെ തേടിയെത്തിയത് എന്നത് ശ്രദ്ധേയമാണ്.


ഒക്ടോബർ 10 ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ അരുന്ധതി റോയിക്ക് പുരസ്കാരം സമർപ്പിക്കും. തുടർന്ന് ചടങ്ങിൽ അരുന്ധതി റോയ് പ്രഭാഷണം നടത്തും. ഇംഗ്ലീഷ് പെൻ ചെയർ റൂത്ത് ബോർത്ത്‌വിക്ക്, നടൻ ഖാലിദ് അബ്ദല്ല, എഴുത്തുകാരൻ റോജർ റോബിൻസൺ എന്നിവരായിരുന്നു ഈ വർഷത്തെ അവാർഡ് ജൂറി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.