Aryan Khan Bail: ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഈ മാസം 20-ന്
ആര്യന്റെ സുഹൃത്ത് അർബാസിൽ നിന്ന് കണ്ടെത്തിയ ലഹരിമരുന്ന് ആര്യനും കൂടി വേണ്ടിയുള്ളതായിരുന്നുവെന്നാണ് NCB വാദം.
മുംബൈ: ലഹരിമരുന്ന് കേസില്‍ (Drugs Case) ആര്യന്‍ ഖാന്റെ (Aryan Khan) ജാമ്യ ഹര്‍ജി (Bail Plea) വിധി പറയാൻ മാറ്റി. ഒക്ടോബര്‍ 20-ലേക്കാണ് വിധി പറയാൻ മാറ്റിയത്. ഇതോടെ ആറുദിവസം കൂടി ആര്യന്‍ ജയിലില്‍ തുടരും. മുംബൈയിലെ (Mumbai) എന്‍.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് വിധി പറയാൻ മാറ്റിയത്.
മണിക്കൂറുകൾ നീണ്ട വാദമാണ് ഇന്നും കോടിതിയിൽ നടന്നത്. കേസിൽ അന്തരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് NCBയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ്. ആര്യന്റെ സുഹൃത്ത് അർബാസിൽ നിന്ന് കണ്ടെത്തിയ ലഹരിമരുന്ന് ആര്യനും കൂടി വേണ്ടിയുള്ളതായിരുന്നുവെന്നാണ് NCB വാദം. ഇവരുടെ ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായി ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് വില്‍പനയെ സംബന്ധിച്ച് ആര്യന്‍ ചര്‍ച്ച നടത്തിയതിനും തെളിവുണ്ട്. പ്രായം കുറവാണെന്ന് പറഞ്ഞ് ജാമ്യം നല്‍കുന്നത് തെറ്റാണെന്നും NCB അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
Also Read: Breaking..!! Aryan Khan Drug Case: ആര്യൻ ഖാനടക്കം 8 പേരുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസം കൂടി തുടരും
എന്നാല്‍ ആര്യനെതിരേ അന്താരാഷ്ട്ര ലഹരിമരുന്ന് ബന്ധം ആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ദുർബലമായ തെളിവുകളാണ് വാട്‌സാപ്പ് ചാറ്റുകളാണെന്നും പ്രതിഭാഗം വ്യക്തമാക്കി. അതിന്റെ പേരില്‍ ആര്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അന്വേഷണത്തിന് ഹാജരാകാമെന്നുള്ള ഉപാധികളടക്കം മുന്നോട്ടുവെച്ച് കോടതിക്ക് ജാമ്യം നല്‍കാമെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചു.
Also Read: Aryan Khan Drug Case: ആര്യന്‍ ഖാന്‍ അകത്തുതന്നെ.... ജാമ്യഹര്‍ജിയില്‍ വാദം വ്യാഴാഴ്ചത്തേക്ക് മാറ്റി
ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ (Cruise Ship) നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 18 പേരെയാണ് NCB ഉതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ (Aryan Khan) നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്. വ്യാഴാഴ്ചയാണ് ക്വാറന്റീന്‍ സെല്ലില്‍നിന്ന് ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...