Mumbai: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ നടപടിയെടുത്ത മുൻ എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ കുരുക്ക് മുറുകുന്നു. സമീർ വാങ്കഡെയ്‌ക്കെതിരെ വൻ നടപടിയ്ക്ക് തയ്യാറെടുക്കുകയാണ് NCB എന്നാണ്  റിപ്പോർട്ട് .


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്യൻ ഖാനെതിരെ നടത്തിയ തെറ്റായ അന്വേഷണത്തിന് സമീർ വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.  സമീർ വാങ്കഡെയെ ഇതിനോടകം തന്നെ NCBയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ഡിആർഐ ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ.


Also Read:   Aryan Khan Drug Case : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് : ആര്യൻ ഖാന് ക്ലീൻ ചീറ്റ് നൽകി എൻസിബി കുറ്റപത്രം


മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാൻ്റെ  മകൻ ആര്യൻ ഖാന് NCB ക്ലീൻ ചിറ്റ് നൽകിയതോടെ നിയമ കുരുക്കിൽപ്പെടുകയാണ് മുൻ എൻസിബി ഉദ്യോഗസ്ഥൻ. ആര്യൻ ഖാൻ കേസിൽ സമീർ വാങ്കഡെയുടെ ടീമിന് പിഴവ് പറ്റിയെന്ന് എൻസിബി സമ്മതിച്ചു. 


മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല എന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ്) സഞ്ജയ് കുമാർ സിംഗ് പ്രസ്താവന പുറപ്പെടുവിച്ചു. ഇക്കാര്യത്തിൽ നീതിയുക്തമായ അന്വേഷണമാണ് നടന്നതെന്നും സംശയത്തേക്കാൾ കൂടുതൽ തെളിവുകളുടെ ആധികാരികതയുടെ അടിസ്ഥാനത്തിലാണ്  അന്വേഷണം നടന്നത് എന്നും  അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 14 പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു, അതേസമയം തെളിവുകളുടെ അഭാവത്തിൽ ബാക്കിയുള്ള 6 പ്രതികൾക്കെതിരെ കേസെടുക്കുന്നില്ല. ബുക്ക് ചെയ്യപ്പെടാത്തവരിൽ ആര്യൻ ഖാനും ഉൾപ്പെടുന്നു, പ്രസ്താവനയിൽ പറയുന്നു.  


2021 ഒക്ടോബർ 2നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഒരു ക്രൂയിസ് കപ്പലിൽ നിന്നാണ് സമീർ വാങ്കഡെയും സംഘവും ആര്യൻ ഖാനെയടക്കം പിടികൂടുന്നത്. 


അടുത്ത ദിവസം,അതായത് ഒക്ടോബർ 3 ന്, ആര്യൻ ഖാനെയും സുഹൃത്ത് അർബാസ് മർച്ചൻറിനേയും  NCB അറസ്റ്റ് ചെയ്തു. തെളിവോ തൊണ്ടി മുതലോ കണ്ടെത്താത്ത സാഹചര്യത്തിൽപ്പോലും ജാമ്യം ലഭിക്കാതെ ആര്യൻ ഖാൻ 27 ദിവസത്തോളം ആർതർ റോഡ് ജയിലിൽ കഴിഞ്ഞിരുന്നു.  ഒക്‌ടോബർ 30നാണ് ആര്യൻ ഖാൻ ജയിൽ മോചിതനായത്. മയക്കുമരുന്ന് ഉപയോഗിച്ചതായും രാജ്യാന്തര മയക്കുമരുന്ന് കടത്തുമായിആര്യൻ ഖാന് ബന്ധമുള്ളതായും എൻസിബി ആരോപിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.