ന്യൂഡൽഹി: ആര്യൻ ഖാൻ ജയിൽ മോചിതനായി. ആഡംബര കപ്പലിലെ ലഹരിമരുന്ന് പാർട്ടി കേസിൽ വ്യാഴാഴ്ചയാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ആര്യൻ ഖാനെ സ്വീകരിക്കാൻ പിതാവും ബോളിവുഡ് താരവുമായ ഷാരുഖ് ഖാൻ നേരിട്ടെത്തി.



COMMERCIAL BREAK
SCROLL TO CONTINUE READING

 



ജയിലിന് പുറത്ത് നിരവധി ആരാധകർ എത്തിയിരുന്നു. കനത്ത സുരക്ഷയാണ് ജയിലിന് പുറത്ത് ഒരുക്കിയിരുന്നത്. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബ്ബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരും ജയിൽ മോചിതരായി. കഴിഞ്ഞ 23 ദിവസമായി ആര്യൻ ഖാൻ ആർതർ റോഡ് ജയിലിലായിരുന്നു. ബോംബെ ഹൈക്കോടതിയാണ് ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.