Asaduddin Owaisi Security: അസദുദ്ദീന്‍ ഉവൈസിക്ക് Z Category സുരക്ഷ
AIMIM മേധാവി അസദുദ്ദീന്‍ ഉവൈസിയ്ക്ക് Z Category സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവായി. ഉത്തർപ്രദേശിലെ മീററ്റിലെ കിത്തൗറിൽ ഒരു തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം ഡല്‍ഹിയ്ക്ക് മടങ്ങവേ ആക്രമണം ഉണ്ടായതിനെതുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.
New Delhi: AIMIM മേധാവി അസദുദ്ദീന്‍ ഉവൈസിയ്ക്ക് Z Category സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവായി. ഉത്തർപ്രദേശിലെ മീററ്റിലെ കിത്തൗറിൽ ഒരു തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം ഡല്‍ഹിയ്ക്ക് മടങ്ങവേ ആക്രമണം ഉണ്ടായതിനെതുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.
കേന്ദ്ര സർക്കാർ AIMIM മേധാവിയുടെ സുരക്ഷ അവലോകനം ചെയ്യുകയും അദ്ദേഹത്തിന് കേന്ദ്ര റിസർവ് പോലീസ് സേനയുടെ (CRPF) Z Category സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് വെള്ളിയാഴ്ച വൃത്തങ്ങളെ ഉദ്ധരിച്ച് ANI റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലേയ്ക്കുള്ള മടക്ക യാത്രാ മധ്യേ ഛജാർസി ടോൾ പ്ലാസയ്ക്ക് സമീപം വ്യാഴാഴ്ചയാണ് ഉവൈസിയുടെ കാര്‍ ആക്രമിക്കപ്പെട്ടത്. കാറിന് നേരെ വെടിവെപ്പുണ്ടായതായി അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എങ്കിലും കാറിന്‍റെ ടയറുകള്‍ പഞ്ചറായതായും, മറ്റൊരു വാഹനത്തിൽ താന്‍ യാത്ര തുടര്‍ന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ രണ്ടുപേരെ ഇതിനോടകം ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്‌തതായാണ് റിപ്പോര്‍ട്ട്. ഉവൈസിയുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പിടിയിലായ ഒരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.
Also Read: Owaisi’s Car Attacked: അസദുദ്ദീന്‍ ഉവൈസിക്ക് നേരെ ആക്രമണം, AIMIM മേധാവി സുരക്ഷിതന്‍
ടോള്‍ പ്ലാസയില്‍ നിന്ന് ഒവൈസി ട്വീറ്റ് ചെയ്ത ദൃശ്യങ്ങളില്‍ അദ്ദേഹത്തിന്‍റെ വെള്ള നിറത്തിലുള്ള എസ്.യു.വിയില്‍ രണ്ട് ബുള്ളറ്റുകള്‍ തറച്ചുകയറിയ പാടുണ്ട്. മൂന്നാമത്തെ ബുള്ളറ്റ് ടയറില്‍ തട്ടിയെന്നാണ് സൂചന. ഫെബ്രുവരി 10ന് ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് ഉവൈസി മീററ്റില്‍ എത്തിയത്.
സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതുമെന്നും എംപി അറിയിച്ചിട്ടുണ്ട്.
403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...