Asani Cyclone: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  ന്യൂനമർദ്ദം  ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്.  അസാനി എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചുഴലിക്കാറ്റ്  ഒഡീഷ-ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തീരങ്ങളെയാണ് ബാധിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗാൾ ഉൾക്കടലിനും ആൻഡമാനിനും സമീപം രൂപപ്പെട്ട ഈ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ് എന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.  
അതായത്, ഈ  ചുഴലിക്കാറ്റ് പ്രധാനമായും പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. 


ഒഡീഷ-പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തീരത്ത് ഈ ചുഴലിക്കാറ്റ്  ആഞ്ഞടിക്കാനാണ് സാധ്യത. അതിനാല്‍, ഒഡീഷ തികഞ്ഞ  ജാഗ്രതയിലാണ്.  NDRF, SDRF ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ ഏജൻസികൾക്കും ഒഡീഷയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


Also Read:  Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത


ഇതിനോടകം ഒഡീഷയിൽ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങൾ  ആരംഭിച്ചുകഴിഞ്ഞു.  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (IMD) നല്‍കിയ  മുന്നറിയിപ്പ് അനുസരിച്ച് മൽക്കൻഗിരി മുതൽ ഒഡീഷയിലെ മയൂർഭഞ്ച് വരെയുള്ള 18 ജില്ലകളിലെ കളക്ടർമാരോട് ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  കൂടാതെ, 17 എൻഡിആർഎഫ്, 20 ഒ ഡിആർഎഫ്, അഗ്നിശമന സേനയുടെ 175 ടീമുകൾ എന്നിവ ഏതു  സാഹചര്യവും  നേരിടാൻ സജ്ജമായി രംഗത്തുണ്ട്. 


ഒഡീഷയിൽ, അസാനി ചുഴലിക്കാറ്റിനെ നേരിടാൻ ഭരണതലത്തിൽ യോഗം നടന്നു. ചുഴലിക്കാറ്റ് സൃഷ്ടിക്കുന്ന ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാനും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ റിലീഫ് കമ്മീഷണർ സംസ്ഥാനത്തെ 18 ജില്ലകളിലെ കളക്ടർമാർക്ക് കത്ത് നൽകി. കൂടാതെ, ദുരിതബാധിത ജില്ലകളിൽ എമർജൻസി ഓഫീസുകളും കൺട്രോൾ റൂമുകളും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. തീരദേശ ജില്ലകളില്‍ താമസിക്കുന്നവരോട് താത്കാലികമായി മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


ചുഴലിക്കാറ്റിന്‍റെ  പ്രതീതി വെള്ളിയാഴ്ച മുതല്‍ പ്രകടമാകും. വെള്ളിയാഴ്ച മുതൽ തന്നെ ശക്തമായ മഴ ആരംഭിക്കുമെന്നും ഈ സമയത്ത് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും  മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്നും ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 4 ദിവസത്തേക്ക് കടല്‍ പ്രക്ഷുബ്ധമാവുന്നതോടൊപ്പം തീര പ്രദേശത്തും ദക്ഷിണ ഒഡീഷയിലെ പല ജില്ലകളിലും ശക്തമായ ഇടിമിന്നലിനും  സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.