ന്യൂഡല്‍ഹി: അവസാനവട്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് കോണ്‍ഗ്രസ്‌ ഉത്തരമുണ്ടാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റുമായി ഇന്ന് വീണ്ടും രാഹുല്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എഐസിസിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ് അറിയിച്ചത്.


മുഖ്യമന്ത്രി സംബന്ധിച്ച് തീരുമാനമായെന്ന സൂചന നല്‍കി രാഹുല്‍ ട്വിറ്ററില്‍ ഗെഹ്‌ലോട്ടിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.


അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഭോപ്പാലിലെ ലാല്‍പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍. രാവിലെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച കമല്‍നാഥ് മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ രൂപീകരണം പിന്നീട്.


മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദിഗ് വിജയ് സിങ്ങിന്‍റെ മകനെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും വിവരമുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.