രാജസ്ഥാന് മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ട് അധികാരമേറ്റു
രാജസ്ഥാന്‍റെ പുതിയ സാരഥിയായി അശോക് ഗെഹ്ലോട്ട് അധികാരമേറ്റു. ഒപ്പം ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു.
ജയ്പൂര്‍: രാജസ്ഥാന്‍റെ പുതിയ സാരഥിയായി അശോക് ഗെഹ്ലോട്ട് അധികാരമേറ്റു. ഒപ്പം ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു.
ജയ്പൂരിലെ ചരിത്ര പ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന ചടങ്ങിലാണ് ഇരുവരും അധികാരമേറ്റത്. ചടങ്ങില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങി നിരധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു. കൂടാതെ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, എന്‍.സി.പി നേതാവ് ശരദ് പവാര്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, എന്നിവരായിരുന്നു അതില്‍ പ്രമുഖര്‍. രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ചടങ്ങില്‍ പങ്കെടുത്തു.
എന്നാല്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി അദ്ധ്യക്ഷ മായാവതി തുടങ്ങിയവര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
മൂന്നാം തവണയാണ് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 199 സീറ്റുകളില്‍ 99 സീറ്റില്‍ വിജയിച്ചാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.