Ashwini Vaishnaw on Deep Fake: ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ തന്നിഷ്ടം നടക്കില്ല, ഡീപ്ഫേക്ക് വിഷയത്തിൽ താക്കീത് നല്കി അശ്വിനി വൈഷ്ണവ്
Deep Fake Controversy: ഡീപ്ഫേക്ക് വിഷയത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി സർക്കാർ ഉടൻ സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.
Deep Fake Controversy: ഡീപ്ഫേക്ക് വിഷയത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി സർക്കാർ ഉടൻ സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. അടുത്തിടെ കജോൾ, കത്രീന കൈഫ്, രശ്മിക മന്ദാന തുടങ്ങി നിരവധി നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകൾ വൈറലായ സംഭവത്തില്‍ പ്രതികരിയ്ക്കുകയായിരുന്നു കേന്ദ്രമന്ത്രി.
Also Read: Shani Dev Favourite Zodiac People: ശനി ദേവന്‍റെ പ്രിയപ്പെട്ട രാശിക്കാര്‍ ഇവരാണ്, എപ്പോഴും കൃപ വര്‍ഷിക്കും!!
ഇത്തരം പ്രവൃത്തികള്‍ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നടപടിയെടുത്തില്ലെങ്കിൽ 'സേഫ് ഹാർബർ' ക്ലോസ് പ്രകാരം അവർക്ക് നൽകുന്ന സംരക്ഷണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഡീപ്ഫേക്ക് ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്ലാ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ടെന്നും നടപടിയെടുക്കുമെന്ന ഉറപ്പ് കമ്പനികള്‍ ഉറപ്പ് നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. അടുത്ത 3-4 ദിവസത്തിനുള്ളിൽ എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും മീറ്റിംഗ് ഉണ്ടാകും.
Also Read: Sun Transit 2023: അടുത്ത 30 ദിവസം ഈ രാശിക്കാര്‍ക്ക് കഷ്ടകാലം, സൂര്യസംക്രമണം സൃഷ്ടിക്കും ദുരിതം
ഒരു വീഡിയോയിൽ ഒരു വ്യക്തിയുടെ മുഖമോ ശരീരമോ ഡിജിറ്റലായി മാറ്റുന്നതിനെ ഡീപ്‌ഫേക്ക് എന്ന് വിളിക്കുന്നു. മെഷീൻ ലേണിംഗും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾ ആരെയും കബളിപ്പിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഈ വിഷയത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മെറ്റാ, ഗൂഗിൾ തുടങ്ങിയ വമ്പൻ പ്ലാറ്റ്‌ഫോമുകളെ യോഗത്തിന് വിളിക്കുമോ എന്നുള്ള ചോദ്യത്തിന് അനുകൂലമായ മറുപടിയാണ് അദ്ദേഹം നൽകിയത്. ഐടി ആക്ട് പ്രകാരം പ്ലാറ്റ്‌ഫോമുകൾക്ക് നിലവിൽ ലഭ്യമായ 'സേഫ് ഹാർബർ ഇമ്മ്യൂണിറ്റി' അവർ നടപടിയെടുക്കുന്നില്ലെങ്കിൽ ബാധകമാകില്ലെന്നും വൈഷ്ണവ് വ്യക്തമാക്കി.
AI സൃഷ്ടിക്കുന്ന ഡീപ്ഫേക്കുകൾ ഇന്ന് വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്‍റെ ദുരുപയോഗത്തെക്കുറിച്ച് മാധ്യമങ്ങളെ ബോധവൽക്കരിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.