സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരി​ഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്​ലേ തോജെ. തൻ്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, നരേന്ദ്ര മോദിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കാൻ സാധ്യതയുണ്ടെന്ന് അസ്ലേ തോജെ പറഞ്ഞതായുള്ള റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ അസ്ലേ തോജെയുടെ ഇന്ത്യൻ സന്ദർശനം പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ അദ്ദേഹം നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ആണവായുധം ഉപയോഗിച്ചാലുണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ച് റഷ്യയെ ബോധ്യപ്പെടുത്താൻ ഇന്ത്യ നടത്തിയ ഇടപെടൽ ഫലപ്രദമായിരുന്നുവെന്നും സൌഹാർദ്ദപരമായാണ് ഇന്ത്യ ഇത് കൈകാര്യം ചെയ്തതെന്നും പറഞ്ഞ അസ്ലേ തോജെ ഇൻ്റർനാഷണൽ പൊളിറ്റിക്സിൽ ഇത്തരം ഇടപെടലുകളാണ് ആവശ്യമെന്നും വ്യക്തമാക്കിയിരുന്നു. 


READ ALSO: ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ മറ്റൊരു അഴിമതിയാരോപണം കൂടി


ഇന്ത്യ അടുത്ത ആഗോള ശക്തിയാകുമെന്ന് അസ്ലേ തോജെ ഒരു പത്രമാധ്യമത്തോട് പ്രതികരിച്ചിരുന്നു. ഇതിനായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെയും സമാധാന ശ്രമങ്ങളിലെ ഇന്ത്യയുടെ ഇടപെടലിനെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. മാനവരാശിയെ സഹായിക്കാൻ നരേന്ദ്ര മോദി തൻ്റെ അധികാരം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനാകുമോ എന്ന ചോദ്യത്തിന് ലോകത്തെ ഏത് നേതാവിനും ഈ പുരസ്കാരം സ്വന്തമാക്കാൻ ശ്രമിക്കാം എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഇതോടെയാണ് സമാധാന പുരസ്കാരവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുടെ പേര് പ്രചരിക്കാൻ തുടങ്ങിയത്. 


'ഞാൻ നൊബേൽ പുരസ്കാര കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡറാണ്. ഒരു വ്യാജ വാർത്തയുമായി ബന്ധപ്പെട്ട ട്വീറ്റ് പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം വാർത്തകളെയെല്ലാം വ്യാജവാർത്തകളായി തന്നെ പരിഗണിക്കണം. ഇക്കാര്യം ചർച്ച ചെയ്യേണ്ട കാര്യം പോലുമില്ല. ഇതിനായി ഊർജം കളയണമെന്നുമില്ല. ആ ട്വീറ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ഞാൻ പൂർണമായും തള്ളുന്നു'. അസ്ലേ തോജെ വ്യക്തമാക്കി. 



 


ഇതിന് മുൻപും പല തവണ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നരേന്ദ്ര മോദിയുടെ പേര് ഉയർന്നു വന്നിരുന്നു.അന്താരാഷ്ട്ര യോഗ ദിനം, ഇന്റർനാഷണൽ സോളാർ അലയൻസ് തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അഭിമാനകരമായ അവാർഡ് ലഭിക്കണമെന്ന് നിരവധി ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.


2018ൽ നരേന്ദ്ര മോ​ദിക്ക് സിയോൾ സമാധാന സമ്മാനം ലഭിച്ചിരുന്നു. മനുഷ്യരാശിയുടെ ഐക്യത്തിനും രാജ്യങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനും ലോക സമാധാനത്തിനും നൽകിയ സംഭാവനകളിലൂടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്നതാണ് സിയോൾ സമാധാന സമ്മാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.