ദിബ്രുഗഡ്‌: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയില്‍ തീപിടുത്തം.  


COMMERCIAL BREAK
SCROLL TO CONTINUE READING

നദിയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.  ശനിയാഴ്ചയാണ് സംഭവം നടന്നത്.  ഇതുവരെ തീ അണയ്ക്കാനായിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്.


സെന്‍ട്രല്‍ ടാങ്ക് പമ്പില്‍ ഉണ്ടായ സാങ്കേതിക തകരാണ് തീപിടുത്തത്തിന് കാരണമെന്ന്‍ ഓയില്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമാണെന്നും പരിഹരിക്കാൻ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


അസംസ്കൃത എണ്ണ നദിയിലേക്ക്‌ ഒഴുകിയതിനെത്തുടർന്ന്‌ ആളുകൾ തീ കത്തിച്ചിരിക്കാമെന്നും പ്രദേശവാസികള്‍ സംശയമുന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലയെങ്കിലും ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകാമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. 


 സംഭവത്തിന്‍റെ വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.