ഗുവാഹത്തി: അസമിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് അസമിൽ റിപ്പോർട്ട് ചെയ്യുന്നത്. പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. നിരവധി ​ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിലാണ്. മലയോര മേഖലയിലെ റെയിൽവേ ട്രാക്കുകളും പാലങ്ങളും തകർന്നിട്ടുണ്ട്. നിരവധി റോഡുകളും വെള്ളപ്പൊക്കത്തിൽ തകർന്നു. ആശയവിനിമയ സംവിധാനങ്ങളും താറുമാറായ അവസ്ഥയിലാണ്. 80,659 കുട്ടികളും 1,39,541 സ്ത്രീകളും ഉൾപ്പെടെ ഏകദേശം 4,03,352 പേർ ദുരിതബാധിതരായിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്‌ഡിഎംഎ) ബുള്ളറ്റിൻ പ്രകാരം 26 ജില്ലകളിലെ 1,089 ഗ്രാമങ്ങളിലായി 1,900 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നിട്ടുണ്ട്. 89 ദുരിതാശ്വാസ ക്യാമ്പുകളിലായി 39,558-ലധികം ആളുകൾ അഭയം തേടിയിട്ടുണ്ട്. അതേസമയം, ദിമാ ഹസാവോയിലെ ന്യൂ ഹാഫ്‌ലോംഗ് റെയിൽവേ സ്റ്റേഷന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഒരു പാസഞ്ചർ ട്രെയിൻ വെള്ളത്തിന്റെയും ചെളിയുടെയും ശക്തമായ ഒഴുക്കിലൂടെ മലനിരകളിലൂടെ ട്രാക്കിൽ നിന്ന് തെന്നിപ്പോകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.


ALSO READ: അസമിൽ പ്രളയം; റോഡുകൾ ഒലിച്ചുപോയി, പ്രളയം 57,000 പേരെ ബാധിച്ചതായി സർക്കാർ


സംസ്ഥാനത്തെ പ്രളയബാധിത ജില്ലകളിലൊന്നായ കച്ചാർ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ സൈനിക-അർധ സൈനിക വിഭാ​ഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഉദൽഗുരി ജില്ലയിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം എട്ട് ആയി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.