ന്യൂഡൽഹി: അസമിൽ കനത്ത നാശം വിതച്ച് പ്രളയം. 57,000-ലധികം ആളുകളെ പ്രളയം ബാധിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 222 ​ഗ്രാമങ്ങൾ പ്രളയത്തിലായതായാണ് റിപ്പോർട്ട്. 10321.44 ഹെക്ടർ കൃഷി നശിച്ചു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് ദിമാ ഹസാവോ ജില്ലയിലെ 12 ഗ്രാമങ്ങളിൽ ശനിയാഴ്ച മണ്ണിടിച്ചിൽ ഉണ്ടായി. അസമിൽ ഇതുവരെ ഒരു കുട്ടിയടക്കം മൂന്ന് പേർ പ്രളയത്തിൽ മരിച്ചു. 202 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദിമ ഹസാവോ ജില്ലയിലെ ഹഫ്‌ലോംഗ് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ എഎൻഐ പുറത്ത് വിട്ടു.1,434 കന്നുകാലികളെയും പ്രളയം ബാധിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

അസം പ്രളയം; രക്ഷാപ്രവർത്തനം


കരസേന, പാരാ മിലിട്ടറി സേന, എസ്ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവ സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. ഹോജായ്, ലഖിംപൂർ, നാഗോൺ ജില്ലകളിൽ നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും തകർന്നു. വൻതോതിലുള്ള ഉരുൾപൊട്ടലും വെള്ളക്കെട്ടും മൂലം മലയോര പ്രദേശത്ത് റെയിൽവേ ട്രാക്ക്, പാലങ്ങൾ, റോഡ്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടാക്കി.


ട്രെയിൻ സർവീസുകൾ റദ്ദാക്കി


ലുംഡിംഗ് ഡിവിഷനിലെ ലുംഡിംഗ്-ബദർപൂർ ഹിൽ സെക്ഷനിലെ പലയിടത്തും തുടർച്ചയായി മഴ പെയ്യുകയാണ്. ഇതേ തുടർന്ന് മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമാണ്. ​ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നോർത്ത് ഈസ്റ്റ് ‌റെയിൽവേ ഈ ഭാഗത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. കനത്ത മഴയിൽ രണ്ട് ട്രെയിനുകൾ കുടുങ്ങിക്കിടക്കുകയാണ്. ഓരോ ട്രെയിനിലും ഏകദേശം 1400 യാത്രക്കാരുണ്ടെന്ന് എൻഎഫ് റെയിൽവേ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വ്യോമസേന, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), അസം റൈഫിൾസ്, പ്രദേശവാസികൾ എന്നിവരുടെ സഹായത്തോടെ റെയിൽവേ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഡിറ്റോക്‌ചെറ സ്റ്റേഷനിൽ കുടുങ്ങിയ 1,245 റെയിൽവേ യാത്രക്കാരെ ബദർപൂരിലേക്കും സിൽച്ചാറിലേക്കും എത്തിച്ചതായും 119 യാത്രക്കാരെ ഇന്ത്യൻ എയർഫോഴ്‌സ് സിൽച്ചാറിലേക്ക് എയർലിഫ്റ്റ് ചെയ്തതായും റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.