Assam-Meghalaya Border Firing: അസം, മേഘാലയ അതിർത്തിയിലുണ്ടായ പോലീസ് വെടിവെപ്പിൽ 4 പേര്‍ കൊലപ്പെട്ടു.  


COMMERCIAL BREAK
SCROLL TO CONTINUE READING

അസം-മേഘാലയ അതിർത്തിയിലെ മുഖരോഹ് പ്രദേശത്ത് നടന്ന വെടിവെപ്പില്‍  വെസ്റ്റ് ജയന്തിയാ ഹിൽസിൽ നിന്നുള്ള മൂന്ന് പേരും ഒരു  അസം ഫോറസ്റ്റ് ഗാർഡും ഉൾപ്പെടെ 4  പേർ കൊല്ലപ്പെട്ടതായി മേഘാലയ ഡിജിപി എൽആർ ബിഷ്‌നോയ് പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മേഘാലയ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.  


Also Read:   Gandhi Picture on Notes: നോട്ടുകളിൽ നിന്ന് ഗാന്ധിയുടെ ചിത്രം നീക്കം ചെയ്താൽ വളരെ നന്ദിയുള്ളവനായിരിക്കും, തുഷാര്‍ ഗാന്ധി


സംഭവത്തെ ത്തുടര്‍ന്ന്  മേഘാലയയിലെ 7 ജില്ലകളില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേയ്ക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിര്‍ത്തിവച്ചു. വെസ്റ്റ് ജയന്തിയ ഹിൽസ്, ഈസ്റ്റ് ജയന്തിയാ ഹിൽസ്, കിഴക്കൻ ഖാസി ഹില്‍സ്, റി-ഭോയ്, കിഴക്ക് പടിഞ്ഞാറ് ഖാസി ഹില്‍സ്, പടിഞ്ഞാറൻ ഖാസി ഹില്‍സ്, തെക്കുപടിഞ്ഞാറൻ ഖാസി ഹില്‍സ് എന്നെ ജില്ലകളിലാണ്  ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിയ്ക്കുന്നത്. 


Also Read:  PM Kisan: പിഎം കിസാന്‍ സമ്മാന്‍ നിധി യോജന സംബന്ധിച്ച നിര്‍ണ്ണായക വിവരം പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍


പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.  ഈ സമയത്ത്,  വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലയിലെ വിദൂര ഗ്രാമമായ മുക്രോയില്‍ നിന്ന്  മരം കടത്തുകയായിരുന്ന ട്രക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ്‌ പ്രശ്നങ്ങള്‍ ആരംഭിച്ചത്.  ട്രക്ക് പോലീസ് തടഞ്ഞതോടെ വാഹനത്തിലുള്ളവര്‍ ഓടിപ്പോകാനുള്ള ശ്രമം നടത്തി. 


ഇതോടെ ഫോറസ്റ്റ് ഗാര്‍ഡ് വെടിയുതിർക്കുകയും വാഹനത്തിന്‍റെ ടയർ പഞ്ചറാക്കുകയും ചെയ്തു. വാഹനത്തിന്‍റെ ഡ്രൈവറും ജോലിക്കാരനും ഉൾപ്പെടെ മൂന്ന് പേരെ പിടികൂടിയെങ്കിലും മറ്റുള്ളവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സിരികെൻഡിംഗിലെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും കൂടുതൽ സേനയെ ആവശ്യപ്പെടുകയും ചെയ്തു.


പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, കൂടുതല്‍ പോലീസ് സംഘം എത്തുന്നതിന് മുന്‍പ്  മേഘാലയയിൽ നിന്നുള്ള ധാരാളം ആളുകൾ മൂർച്ചയുള്ള ആയുധങ്ങളുമായി പോലീസിന് നേരെ തിരിഞ്ഞു. കുപിതരായ ജനക്കൂട്ടം അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് സംഘത്തിന് വെടിയുതിർക്കേണ്ടി വന്നു. ഒരു ഫോറസ്റ്റ് ഹോം ഗാർഡും ഖാസി സമുദായത്തിലെ മൂന്ന് പേരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.  


ഇതിനിടെ പോലീസ് സംഘവും സ്ഥലത്തെത്തി. ജില്ലാ ആസ്ഥാനത്ത് നിന്ന് ആറ് മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ സംഘര്‍ഷം നടന്ന ഈ ഗ്രാമത്തില്‍ എത്തിച്ചേരാന്‍ സാധിക്കൂ....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.