Assembly Election 2021: പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു
പശ്ചിമ ബംഗാളിൽ 30 ഉം അസമിൽ 39 ഉം മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
Assembly Election 2021: പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് (Assembly Elections 2021) ആരംഭിച്ചു. പശ്ചിമ ബംഗാളിൽ 30 ഉം അസമിൽ 39 ഉം മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുർബ 4 മേദിനിപൂർ എന്നീ ജില്ലകളാണ് പശ്ചിമ ബംഗാളിലെ (West Bengal Assembly Election 2021) വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. ഈ 30 മണ്ഡലങ്ങളിൽ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരാട്ടമാണ് ഏറ്റവും മുഖ്യം.
സുരക്ഷാ കരണങ്ങളാൽ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബരാക്ക് വാലി, സെൻട്രൽ അസമിലെ മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസമിലെ 39 മണ്ഡലങ്ങൾ (Assam Assembly Elections 2021). രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...