New Delhi : കോവിഡ് രോഗവ്യാപനത്തിന്റെ (Covid 19) സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് (Assembly Elections 2022)  തിയതി പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി 1250 വോട്ടർമാർ മാത്രമായിരിക്കും ഉണ്ടാവുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ്  ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഉള്ളതെന്നും അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല ഇത്തവണ സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമനിർദേശപത്രിക സമർപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Assembly Elections 2022 | 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ആകെ 7 ഘട്ടം


കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ നിരവധി മാനണ്ഡങ്ങൾ  കൊണ്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് ബൂസ്റ്റർ വാക്‌സിൻ ഡോസ്‌ ലഭിക്കുന്നുണ്ടെന്ന്  ഉറപ്പ് വരുത്തണം. തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥർ രണ്ട് ഡോസ് വാക്‌സിനും ഏറ്റെടുത്തിരിക്കണം. എല്ലാ പോളിങ് സ്റ്റേഷനുകളും സാനിറ്റൈസ് ചെയ്തിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 


ALSO READ: E-Shram Card 2022| എന്താണ് ഇ ശ്രം കാർഡ്, എങ്ങിനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്


ജനുവരി 15 വരെ റാലികളും പദയാത്രകളും റോഡ് ഷോകളും സൈക്കിൾ, ബൈക്ക് റാലികളും നടത്താൻ പാടില്ല. പരമാവധി ഡിജിറ്റലായി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണം. തെരഞ്ഞെടുപ്പിന് ശേഷം വിജയാഹ്ളാദപ്രകടനങ്ങൾ നടത്താൻ പാടില്ല. 80 വയസിന് മുകളിൽ ഉള്ള മുതിർന്ന പൗരൻമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കൊവിഡ് രോഗികൾ എന്നിവർക്ക് പോസ്റ്റൽ വോട്ട് സംവിധാനം ഒരുക്കും.


ALSO READ: Covid19 Precautionary Dose | കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ; അർഹരായവർ, രജിസ്ട്രേഷൻ.. അറിയാം എങ്ങനെയെന്ന്


ഏഴ് ഘട്ടങ്ങളായാണ് (7 Phases) തിരഞ്ഞെടുപ്പ് നടത്തുന്നത്. മാർച്ച് 10ന് ആണ് വോട്ടെണ്ണൽ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനത്തിൽ തിയതി പ്രഖ്യാപിക്കുകയായിരുന്നു.


5 സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങലിലേക്കാണ് വോട്ടെടുപ്പ്. 403 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. പഞ്ചാബിലെ 117 സീറ്റുകളിലേക്കാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും, മണിപ്പൂരിൽ 60 സീറ്റുകളിലേക്കു, ​ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.


  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


    android Link - https://bit.ly/3b0IeqA


    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.