ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന എന്നിവടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. സെപ്റ്റംബർ 18ന് ഒന്നാം ഘട്ടവും 25ന് രണ്ടാം ഘട്ടവും ഒക്ടോബർ 1ന് മൂന്നാം ഘട്ടവും നടക്കും. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ 1ന് വോട്ടെടുപ്പ് നടക്കും. രണ്ടിടത്തും ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ തിയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചില്ല. കശ്മീരിൽ സേനാവിന്യാസം കൂടുതൽ വേണ്ടത് കൊണ്ടാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തത്. കൂടാതെ മഹാരാഷ്ട്രയിലെ കനത്ത മഴയും ഉത്സവങ്ങളും പ്രഖ്യാപനം നീട്ടാൻ കാരണമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ജമ്മു കശ്മീരിലെ എല്ലാ സ്ഥാനാർഥികൾക്കും സുരക്ഷ ഏർപ്പെടുത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കി. 10 വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.


കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതിയും കമ്മീഷൻ പ്രഖ്യാപിച്ചില്ല. വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ ഉടനുണ്ടാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.