പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടുകൾ എണ്ണാൻ ആരംഭിച്ചു.  തപാല് വോട്ടുകളാണ് ആദ്യം എണ്ണിയത്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയ ആഹ്ളാദ പ്രകടനങ്ങൾ എല്ലാം തന്നെ വിലക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്‌ച്ചയാണ്‌ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ എട്ടാം ഘട്ടവും അവസാനിച്ചത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ഇടത് - കോൺഗ്രസ് സംഖ്യം മൂന്നാം സ്ഥനത്തേക്ക് തള്ളപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ആദ്യ പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്.


 തമിഴ് നാട്ടിൽ ഡിഎംകെ - ഇടത് - കോൺഗ്രസ് സഖ്യത്തിന് വിജയം പ്രതീക്ഷിക്കുമ്പോൾ അസാമിൽ  ബിജെപി വിജയപ്രതീക്ഷയിലാണ്. അതേസമയം കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്. എന്നാൽ കേരളത്തിൽ ഇത്തവണ വിവിധ മണ്ഡലങ്ങളിൽ താമര വിരിയാനുള്ള സാധ്യതും കൂടുതലാണ്. അങ്ങനെയെങ്കിൽ കേരളത്തിൽ വളരെ ചരിത്രപരമായ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്ത് വരാനിരിക്കുന്നത്.


  ആസ്സാമിൽ 12 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ് അതെ സമയം കോൺഗ്രസ് 9 സീറ്റുകളിൽ ലീഡ് ചെയ്യുന്നനുണ്ട്. അസമിൽ ബിജെപി ഭരണത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതെ സമയം കോയമ്പത്തൂരിൽ കമലഹാസൻ ലീഡ് ചെയുന്നുണ്ട്. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ തമിഴ് നാട്ടിൽ  ഡിഎംകെ 5 സീറ്റുകളിലും എഐഡിഎംകെ 1 സീറ്റിലും ലീഡ് ചെയ്യുന്നു.  പുതുച്ചേരിയിൽ എൻആർസി ആണ് ലീഡ് ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്.