ന്യൂ ഡൽഹി : ജനവിധി സ്വീകരിക്കുന്നു തോൽവിയിൽ നിന്ന് പഠിക്കുമെന്ന് അറിയിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ തോൽവി ഏറ്റു വാങ്ങിയതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചവർക്ക് ആശംസകൾ നേരുന്നു. 


എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഞാൻ നന്ദി അറിയിക്കുന്നു.


ഇതിൽ നിന്ന് പഠം ഉൾകൊണ്ട് ഇന്ത്യൻ ജനതയുടെ താൽപര്യമെന്താണ് മനസ്സിലാക്കി പ്രവർത്തിക്കും" രാഹുൽ ഗാന്ധി ട്വിറ്റൽ കുറിച്ചു.



അതേസമയം 5 സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയിൽ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ജി-23 നേതാക്കാൾ. 


ഭരണം കൈയ്യിലുണ്ടായിരുന്ന പഞ്ചാബ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ദയനീയ പ്രകടനമാണ് ഇന്ന് ഫലം പുറത്ത് വന്നതോടെ കാണാനിടയായത്. യുപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപിയുടെ തേർവാഴ്ച ഉണ്ടായപ്പോൾ പ്രിയങ്ക ഗാന്ധിയുടെ യുപി കോൺഗ്രസ് വെറും രണ്ട് സീറ്റിലേക്ക് കൂപ്പുകുത്തി.


കൈയ്യിൽ ഭരണം ഉണ്ടായിരുന്നു പഞ്ചാബിലെ സ്ഥിതി പുറത്ത് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലായി. രണ്ടിടങ്ങളിൽ ഭരിച്ച മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയും പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു തോറ്റപ്പോൾ 2013ലെ ഡൽഹി വീണ്ടും ഓർമ്മിപ്പിക്കുകയായിരുന്നു ആം ആദ്മി പാർട്ടി. 


ഉത്തരഖണ്ഡിലും മണിപ്പൂരിലും ഗോവയിലുമാകട്ടെ പിടിച്ചെടുക്കാമെന്ന് കരുതി ഭരണം പടിവാതക്കൽ കലം ഉടച്ച് അവസ്ഥയിലാണ്. ഇരു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരമങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും തങ്ങൾക്ക് വേണ്ടിയുള്ള വോട്ടായി മാറ്റാൻ കോൺഗ്രസിന് സാധിച്ചില്ല. ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കാളാണ് തോൽവി ഏറ്റ് വാങ്ങിയത്. മണിപ്പൂരിൽ പ്രധാന പ്രതിപക്ഷമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 


5 സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയിൽ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ജി-23 നേതാക്കാൾ.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.