Assembly Elections 2022: ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളുടെ Exit Poll നിരോധിച്ചു, അഭിപ്രായ വോട്ടെടുപ്പിനും നിരോധനം
തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിജ്ഞാപനമനുസരിച്ച്, നവംബർ 12 ന് രാവിലെ 8 മണി മുതൽ ഡിസംബർ 5 ന് വൈകുന്നേരം 5 മണി വരെ ഒരു അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും എക്‌സിറ്റ് പോളുകൾ ഉണ്ടാവാന്‍ പാടില്ല.
New Delhi: ഹിമാചൽ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നാളെ അതായത് നവംബര്‍ 12 ന് നടക്കുകയാണ്. ഗുജറാത്തിൽ ഡിസംബർ 1, 5 തീയതികളിൽ രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക.
ആ അവസരത്തില്‍, ഇരു സംസ്ഥാനങ്ങളിലേയും നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക അറിയിപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.
Also Read: Himachal Pradesh Assembly Election 2022: ഹിമാചൽ പ്രദേശിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്
ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച നിരോധിച്ചു. ഇത് സംബന്ധിച്ച് വിജ്ഞാപനവും പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിജ്ഞാപനമനുസരിച്ച്, നവംബർ 12 ന് രാവിലെ 8 മണി മുതൽ ഡിസംബർ 5 ന് വൈകുന്നേരം 5 മണി വരെ ഒരു അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും എക്‌സിറ്റ് പോളുകൾ ഉണ്ടാവാന്‍ പാടില്ല. അതേസമയം, ഹിമാചൽ പ്രദേശിൽ നാളെ നടക്കുന്ന വോട്ടെടുപ്പ് കണക്കിലെടുത്ത് അഭിപ്രായ സർവേകളും 48 മണിക്കൂർ നിർത്തിവച്ചു.
Also Read: G20 Summit: ജി 20 ഉച്ചകോടി ബാലിയില്‍, പ്രധാനമന്ത്രി പങ്കെടുക്കും
ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് നൽകി. കൂടാതെ, ഈ നിര്‍ദ്ദേശം എല്ലാ ന്യൂസ് ബ്യൂറോകളെയും മാധ്യമസ്ഥാപനങ്ങളെയും റേഡിയോ, ടെലിവിഷൻ ചാനലുകളെയും അറിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, ഹിമാചല്‍ പ്രദേശിലെ മഞ്ഞു നിറഞ്ഞ പ്രദേശങ്ങളില്‍ വോട്ടെടുപ്പ് നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന തയ്യാറെടുപ്പുകളുടെ വീഡിയോയും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്. മഞ്ഞുമൂടിയ പ്രദേശങ്ങളിൽ സുരക്ഷിതമായ വോട്ടിംഗിനുള്ള തയ്യാറെടുപ്പിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.
നവംബര്‍ 12 ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഹിമാചല്‍ പ്രദേശില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. BJP യ്ക്കായി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ JP നദ്ദ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗന്ധിയാണ് രംഗത്തിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...