ആത്മനിര്‍ഭര്‍ ഭാരതിലൂടെ വളര്‍ച്ച തിരിച്ചുപിടിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
lock down നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (CII)യുടെ 125-ാം വാര്‍ഷികാഘോഷം വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പൗരന്മാരുടെ ജീവന് രക്ഷിക്കുക, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കുക എന്ന പ്രധാനപ്പെട്ട രണ്ട് ഉത്തരവാദിത്വങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇതില്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണന. ഇതിനായി സര്‍ക്കാര്‍ അടിയന്തര തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ സഹായിക്കുന്ന തീരുമാനങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കും. മാറ്റങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യം. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കുമെന്നും മോദി പറഞ്ഞു.
ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ രാജ്യത്തിനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം സജ്ജമാമാണ്. ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യ പുരോഗതിക്കായി അഞ്ച് മാര്‍ഗനിര്‍ദേശങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയങ്ങള്‍, ദൃഢനിശ്ചയം എന്നിവയാണ് ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പെടുക്കാന്‍ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കോവിഡിനെ ജയിക്കാന്‍ ലോകത്തിന് കഴിയും. രാജ്യം ലോക്ക് ഡൗണില്‍ നിന്നും പുറത്തേക്ക് കടക്കുന്ന പാതയിലാണ്. ജൂണ്‍ എട്ടിനു ശേഷം രാജ്യത്തെ വ്യവസായ-വാണിജ്യ മേഖലകള്‍ക്കുള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.