ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വെടിവെച്ചുകൊല്ലാന്‍ പദ്ധതിയിട്ട് അറസ്റ്റിലായ ഹരിയാന സ്വദേശികളെ സെപ്റ്റംബര്‍ 6 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉമര്‍ ഖാലിദിനെ വധിക്കാന്‍ പദ്ധതിയിട്ടത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ട രണ്ടുപേരെ പൊലീസ് ഈ മാസം 20ന് അറസ്റ്റ് ചെയ്തിരുന്നു.


വധശ്രമത്തിന് പിന്നില്‍ ഇവര്‍ തന്നെയാണോ എന്നും ഇതിന് പിന്നിലെ ലക്ഷ്യമെന്തെന്നും പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.


തന്നെ വധിക്കാന്‍ ശ്രമിച്ചയാല്‍ സ്വകാര്യ ടെലിവിഷന്‍ ചാനലായ സുദര്‍ശന്‍ ന്യൂസ്‌ ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ഛവാങ്കെയോടൊപ്പം നില്‍ക്കുന്നു എന്ന കുറിപ്പോടെ ഉമര്‍ ഖാലിദ്‌ ട്വീറ്റ് ചെയ്ത ചിത്രം ഏറെ ചര്‍ച്ചയായിരുന്നു.