ന്യൂഡല്‍ഹി: പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ വ്യാഴാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലപ്പെട്ട സൈനികര്‍ക്ക് രാഷ്ട്രത്തിന്‍റെ ആദരാഞ്ജലി...


COMMERCIAL BREAK
SCROLL TO CONTINUE READING


അവന്തിപ്പോറയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഭൗതികശരീരം വെള്ളിയാഴ്ച വൈകുന്നേരമാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ചത്. പാലം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേകം തയാറാക്കിയ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍,  മറ്റ് മുതിര്‍ന്ന നേതാക്കള്‍, സേന തലവന്മാര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സൈനികര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എത്തിച്ചേര്‍ന്നിരുന്നു.



ജമ്മു-കാശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും സൈനികരുടെ ഭൗതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. സൈനികരുടെഭൗതികദേഹങ്ങള്‍ ജന്‍മദേശത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.