ന്യൂഡൽഹി: അയോധ്യയിൽ നിർമ്മിക്കുന്ന പള്ളിയുടെ അടിസ്ഥാനശില എത്തിക്കുന്നത് മക്കയിൽ നിന്നും. മക്കയിലെ സം സം കിണറ്റിൽ നിന്നുള്ള വിശുദ്ധജലം ഉപയോ​ഗിച്ച് ശുദ്ധീകരിച്ചാണ് ഇഷ്ടിക എത്തിക്കുന്നത്.  ശിലയിൽ ഖുറാനിൽ നിന്നുള്ള ആയുത്തുൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ധനിപൂരിലാണ് പള്ളി ഉയരുക. മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നാണ് അറിയപ്പെടുക.കഴിഞ്ഞ ആഴ്ച്ചയാണ് ഹജ്ജിൽ നിന്നുള്ള ശില ഇന്ത്യയിലെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2023 ഒക്ടോബബർ 12നാണ് മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക ഓൾ ഇന്ത്യ റബ്താ-ഇ-മസ്ജിദിന്റെ ചടങ്ങിൽ അനാച്ഛാദനം ചെയ്യുകയും മക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്തത്. ശേഷം സാം സം കിണറ്റിലെ വെള്ളത്തിൽ കഴുകി പ്രാർത്ഥന നടത്തിയ ശേഷം അത് മദീന ഷെരീഫിലേക്ക് കൊണ്ടു പോയി. അയോധ്യയിലേക്ക് റംസാന് ശേഷം ഇഷ്ടിക കൊണ്ടുപോകുമെന്നാണ് കരുതുന്നത്. 


ALSO READ: ഹൽദ്വാനി അക്രമസംഭവം, കലാപകാരികൾക്കെതിരെ NSA നടപടികള്‍


ഇഷ്ടിക മക്കയിൽ നിന്നുമെത്തിച്ചത് മസ്ജിദ് വികസന സമിതി ചെയർമാനായ ഹാസി അറാഫത്ത് ഷെയ്ഖാണ്. ആദ്യം ഇഷ്ടിക രാജസ്ഥാനിലെ സൂഫി കേന്ദ്രമായ അജ്മീർ ഷെരീഫിലേക്ക് എത്തിക്കും. അയോദ്ധ്യയിൽ ഉയരുന്ന മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദിന്റെ തറക്കല്ലായി ഉപയോ​ഗിക്കും. മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല വികസന സമിതി ചെയർമാനും ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ്റെ ട്രസ്റ്റിയുമായ ഹാജി അർഫത്ത് ഷെയ്‌ഖാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.  ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.