Ayodhya Ram Mandir Pran Prathistha: കനത്ത സുരക്ഷയിൽ അയോധ്യ; പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് 12:20 ന് തുടക്കമാകും
Ayodhya Ram Mandir Pran Prathistha: ആഘോഷങ്ങൾക്കിടയിൽ വൻ സുരക്ഷയാണ് അയോധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Ayodhya Ram Mandir Pran Prathistha: കോടിക്കണക്കിന് ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ശ്രീരാമന്റെ ജന്മസ്ഥലമായ അവധ്പുരിയിൽ നിർമ്മിച്ച മഹത്തായ ദിവ്യക്ഷേത്രത്തിൽ ഇന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. 500 വർഷത്തെ പോരാട്ടമാണ് ഇന്ന് വിജയിക്കാൻ പോകുന്നത്. ചരിത്രപരവും പവിത്രവുമായ ഈ അവസരത്തിൽ ഇന്ത്യ മാത്രമല്ല ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളും വികാരഭരിതരാണ്. ആഘോഷങ്ങൾക്കിടയിൽ വൻ സുരക്ഷയാണ് അയോധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
എൻഎസ് ജിയുടെ രണ്ട് സ്നൈപ്പർ ടീമുകൾ ഉൾപ്പെടെ നിരീക്ഷണത്തിന് കേന്ദ്ര സേന, 25 വിആർ കാറുകൾ, 10 വാഹനങ്ങളിൽ ഘടിപ്പിച്ച ജാമറുകൾ, ആറ് വാഹനങ്ങളിൽ ഘടിപ്പിച്ച എക്‌സ്‌റേ ബാഗേജ് സ്‌കാനറുകൾ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളാണ് അയോധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നഗരം മുഴുവനും ടൺ കണക്കിന് പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കാഴ്ച്ചകൾക്കിടയിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി പ്രധാന സ്പോട്ടുകളിലെല്ലാം കേന്ദ്ര-സംസ്ഥാന സുരക്ഷാ സേനാംഗങ്ങളേയും കാണാണ് കഴിയും.
Also Read: Ram temple: രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ലൈവ് സ്ട്രീമിംഗ്; എപ്പോള്‍ എങ്ങനെ കാണാം? അറിയേണ്ടതെല്ലാം
അയോധ്യയിൽ സുരക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ് സ്പെഷ്യൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സിഎപിഎഫിന്റെ ഏഴ് കമ്പനികളും രണ്ട് ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും രണ്ട് എൻഎസ്ജി സ്‌നൈപ്പർ ടീമുകളും നഗരത്തിൽ വിന്യസിച്ചിട്ടുണ്ടെന്നും. കൂടാതെ 25 വിആർ കാറുകൾ, 10 വാഹനങ്ങളിൽ ഘടിപ്പിച്ച ജാമറുകൾ, ആറ് വാഹനങ്ങളിൽ ഘടിപ്പിച്ച എക്‌സ്‌റേ ബാഗേജ് സ്‌കാനറുകൾ എന്നിവയ്ക്കായി യുപി സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിന്റെ സുരക്ഷയ്ക്കായി 17 പോലീസ് സൂപ്രണ്ടുമാർ, 24 അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമാർ , 44 അഡീഷണൽ പോലീസ് സൂപ്രണ്ടുമാർ, 140 പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 208 ഇൻസ്‌പെക്ടർമാർ, 1196 സബ് ഇൻസ്‌പെക്ടർമാർ, 83 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ, 4,350 പോലീസ് ഓഫീസർമാർ, 590 കോൺസ്റ്റബിൾമാർ, 16 ട്രാഫിക് ഇൻസ്‌പെക്ടർമാർ, 130 ട്രാഫിക് സബ് ഇൻസ്‌പെക്ടർമാർ, 325 ട്രാഫിക് ഉദ്യോഗസ്ഥർ, 540 ട്രാഫിക് കോൺസ്റ്റബിൾമാർ, 26 പിഎസി കമ്പനികൾ, അഡീഷണൽ പോലീസ് ഓഫീസർമാർ, രണ്ട് ഇൻസ്പെക്ടർമാർ, 40 സബ് ഇൻസ്പെക്ടർമാർ, 150 ഉദ്യോഗസ്ഥർ, 30 വനിതാ കോൺസ്റ്റബിൾമാർ, ഗവൺമെന്റ് റെയിൽവേ പോലീസിൽ (ജിആർപി) നിന്നുള്ള ഒരു കമ്പനി പിഎസി എന്നിവരേയും അയോധ്യയിൽ വിന്യസിച്ചിട്ടുണ്ട്.
ക്ഷേത്ര നഗരത്തിൽ സുരക്ഷയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുൻകൂർ അഗ്നി സുരക്ഷാ ക്രമീകരണങ്ങൾക്കായി പ്രധാനപ്പെട്ട സ്ഥലങ്ങൾ കണ്ടെത്തി. കൃത്യമായ നിരീക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കൂടാതെ ഫ്ലാഗ് മാർച്ച്, ചെക്കിംഗ്, പട്രോളിംഗ് എന്നിവ ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും പ്രശാന്ത് കുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.