Ayodhya Ram Temple: ജനുവരി 22 ന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത് ഇന്ന് അതായത്, ജനുവരി 23 മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിയ്ക്കുകയാണ്. രാം ഭക്തരുടെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിയ്ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീ രാമ ദര്‍ശനത്തിന്‍റെ ആദ്യ ദിവസം പ്രഭാതത്തില്‍ തന്നെ ക്ഷേത്ര പരിസരത്ത് ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രത്തിന്‍റെ പ്രധാന ഗേറ്റുകള്‍ തുറക്കുന്നതിന് വളരെ മുന്‍പേ തന്നെ ആദ്യ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ അണിനിരന്നു. അതിരാവിലെ കടുത്ത തണുപ്പും മൂടല്‍മഞ്ഞും അവഗണിച്ച് ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തിന് വെളിയില്‍ കാത്തുനില്‍ക്കുകയായിരുന്നു. 



തിങ്കളാഴ്ച ക്ഷേത്ര കമ്മിറ്റി പൊതുജനങ്ങളുടെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയിരുന്നു. രാവിലെ 8 മണിക്ക് പ്രവേശനത്തിനായി ഗേറ്റുകൾ തുറന്നതോടെ ദർശനത്തിനായി ഭക്തർ അകത്തേക്ക് കുതിയ്ക്കുകയായിരുന്നു. 



പൊതു ദര്‍ശനത്തിന്‍റെ ഒന്നാം ദിവസം പുലര്‍ച്ചെ ക്ഷേത്ര പരിസരത്ത് കാണപ്പെട്ട ഭക്തരുടെ തിരക്കും ഉത്സാഹവും ഒന്ന് കാണേണ്ടത് തന്നെ...!! . അയോധ്യയില്‍ നിന്നുള്ള വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.... 



രാമക്ഷേത്ര ദർശന സമയം (Ram Temple Darshan Timing)


രാം ലല്ലയുടെ ദർശനം നടത്താന്‍ പൊതുജനങ്ങള്‍ക്ക് ദിവസവും രാവിലെ 8:00 മുതൽ രാത്രി 10:00 വരെ അവസരമുണ്ട്. എന്നാല്‍, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ക്ഷേത്രം അടച്ചിടും. ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അനുസരിച്ച്, ശ്രീരാമന് ഓരോ മണിക്കൂറിലും പഴങ്ങളും പാലും സമർപ്പിക്കും. ക്ഷേത്രം എല്ലാ ദിവസവും തുറക്കും.


ജനുവരി 22 ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നൽകിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ വിശിഷ്ടാതിഥികളോടും അദ്ദേഹം സംസാരിച്ചു. പ്രാണപ്രതിഷ്ഠ എന്നത് ആഘോഷത്തിന്‍റെ നിമിഷം മാത്രമല്ല, ഇന്ത്യൻ സമൂഹത്തിന്‍റെ പക്വതയെ സൂചിപ്പിക്കുന്ന നിമിഷം കൂടിയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, നമ്മുടെ രാജ്യം ചരിത്രത്തിന്‍റെ ഈ കുരുക്ക് ഗൗരവത്തോടെയും സംവേദനക്ഷമതയോടെയും അഴിച്ചെടുത്തത് നമ്മുടെ ഭാവി സുസജ്ജമാണെന്ന് സൂചിപ്പിക്കുന്നു. ഈ അവസരം വിജയത്തിന്‍റെ മാത്രമല്ല, വിനയത്തിന്‍റെയും കൂടിയാണ്', പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.