അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ₹ 1,800 കോടി രൂപ ചെലവ്
ക്ഷേത്ര സമുച്ചയത്തിൽ പ്രമുഖ ഹിന്ദു ദർശകരുടെയും രാമായണ കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കാനും ട്രസ്റ്റ് തീരുമാനിച്ചു
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ക്ഷേത്രസമുച്ചയത്തില്‍ ഹിന്ദു സന്യാസിമാരുടെയും രാമയാണത്തിലെ കഥാപാത്രങ്ങളുടെയും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫൈസാബാദ് സര്‍ക്യൂട്ട് ഹൗസില്‍ ചേര്‍ന്ന ട്രസ്റ്റിന്റെ യോഗത്തിന്റെതാണ് തീരുമാനം.
2023 ഓടെ ഡിസംബറോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 മകരസംക്രാന്തി ഉത്സവത്തോടെ ക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദഗ്ധർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമക്ഷേത്ര നിർമാണത്തിന് മാത്രം 1,800 കോടി രൂപയാണ് ട്രസ്റ്റ് കണക്കാക്കിയിരിക്കുന്നത് .
ഏറെ നാളത്തെ ആലോചനകൾക്കും ബന്ധപ്പെട്ട എല്ലാവരുടെയും നിർദ്ദേശങ്ങൾക്കും ശേഷം ട്രസ്റ്റിന്റെ നിയമങ്ങളും ഉപനിയമങ്ങളും യോഗത്തിൽ തീരുമാനമാക്കിയെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ക്ഷേത്ര സമുച്ചയത്തിൽ പ്രമുഖ ഹിന്ദു ദർശകരുടെയും രാമായണ കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
15 ട്രസ്റ്റ് അംഗങ്ങളിൽ 14 പേരും യോഗത്തില്‍ പങ്കെടുത്തതായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...