മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയ്ക്ക് സുരക്ഷ ശക്തമാക്കി. ​നടന്റെ ​ഗ്യാലക്സി അപാർട്മെന്റിന് പുറത്ത് സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. മഹാരാഷ്ട്ര മുൻ മന്ത്രിയും നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി അജിത് പവാർ വിഭാ​ഗത്തിലെ നേതാവുമായ ബാബ സിദ്ദിഖിന് ബാന്ദ്രയിലെ മകന്റെ വീടിന് സമീപത്ത് വച്ചാണ് വെടിയേറ്റത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ശനിയാഴ്ചയാണ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സിദ്ദിഖിന്റെ കുടുംബത്തെ കാണാനും അനുശോചനം അറിയിക്കാനും സൽമാൻ ഖാൻ ശനിയാഴ്ച ലീലാവതി ആശുപത്രിയിൽ എത്തിയിരുന്നു. സൽമാൻ ഖാന് നേരെ വധഭീഷണി ഉണ്ടായി മാസങ്ങൾക്ക് പിന്നാലെയാണ് സൽമാൻ ഖാനുമായി അടുത്ത് ബന്ധമുള്ള ബാബ സിദ്ദിഖ് കൊല്ലപ്പെട്ടത്.


ALSO READ: ബാബാ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണം സൽമാനുമായുള്ള സൗഹൃദമോ? കൊലപാതകത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന് സംശയം


ഏപ്രിൽ 14ന് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് ബൈക്കിൽ എത്തിയ രണ്ട് പേർ വെടിയുതിർത്തിരുന്നു. അക്രമികളായ വിക്കി ​ഗുപ്തയും സാ​ഗർ പാലും പിന്നീട് പിടിയിലായി. ബാബ സിദ്ദിഖിന്റെ കൊലപാതകത്തിൽ രണ്ട് പ്രതികളെ പിടികൂടി. ഹരിയാന സ്വദേശി ​ഗുർമെയിൽ സിം​ഗ്, ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപ് എന്നിവരാണ് പിടിയിലായത്.


സിദ്ദിഖിന്റെ മൃതദേഹം പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. 2004-2008 കാലയളവിൽ മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിയായിരുന്നു ബാബ സിദ്ദിഖ്. ഹൗസിങ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ALSO READ: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു; 2 പേർ പിടിയിൽ


അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തിൽ അന്വേഷണം നടത്താൻ അഞ്ച് സംഘങ്ങളെ ചുമതലപ്പെടുത്തിയതായും സംഭവത്തിന് പിന്നിലുള്ളവരെ മുഴുവൻ പിടികൂടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറ‍ഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.