Delhi Liquor Scam Case Update: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് രാജ്യ തലസ്ഥാനം ഭരിയ്ക്കുന്ന ആം ആദ്മി പാർട്ടിയ്ക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി തള്ളി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today December 22: ചന്ദ്രന്‍ മേടം രാശിയില്‍!! ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം; ഇന്നത്തെ രാശിഫലം അറിയാം   
 
വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. സഞ്ജയ് സിംഗ് രാജ്യസഭാ എംപിയും പാർട്ടിയുടെ ഉത്തർപ്രദേശിനെ ചുമതലക്കാരനുമാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്‌ടോബർ 4നാണ് ED സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ അദ്ദേഹം ജയിലിലാണ്. ഈ കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടിയുടെ മൂന്നാമത്തെ നേതാവാണ് അദ്ദേഹം.


Also Read:  Ayushman Bharat: മിഡില്‍ ക്ലാസിനും ലഭിക്കുമോ ഇൻഷുറൻസ് പരിരക്ഷ? ആയുഷ്മാൻ പദ്ധതിയിൽ വരുന്നു വന്‍ മാറ്റങ്ങള്‍!!  


ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സഞ്ജയ് സിംഗിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു എംപിയ്ക്ക് വേണ്ടി  ഹാജരായ അഭിഭാഷകൻ മോഹിത് മാത്തൂർ വാദിച്ചത്. ഒക്ടോബർ 4 ന് അറസ്റ്റിലാകുന്നതിന് മുമ്പ് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. ഇതുമാത്രമല്ല, നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ ഒരിടത്തും സിംഗിന്‍റെ പങ്കിനെക്കുറിച്ച് അന്വേഷണ ഏജൻസി പരാമർശിച്ചിട്ടില്ല. 


Also Read:  Shani in Kumbh 2024: ശനി ദേവൻ കൃപ വര്‍ഷിക്കും! 2024ൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!! 
 
അറസ്റ്റിന് ആധാരമായി ചൂണ്ടിക്കാണിക്കുന്ന സർക്കാർ സാക്ഷി ദിനേശ് അറോറയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. ഇയാളുടെ മൊഴി ഈ കേസിലെ മറ്റ് സാക്ഷികളുടെ മൊഴികളുമായി പൊരുത്തപ്പെടുന്നില്ല എന്നും അഭിഭാഷകന്‍ പറഞ്ഞു.  


അതേസമയം, ED ജാമ്യാപേക്ഷയെ എതിർത്തു. ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് സഞ്ജയ് സിംഗ് എന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പുതിയ മദ്യനയത്തിന് പകരമായി ചില തിരഞ്ഞെടുത്ത കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകി കൈക്കൂലി വാങ്ങാനുള്ള ഗൂഢാലോചനയിൽ സിംഗ് ഉൾപ്പെട്ടിട്ടുണ്ട്. സഞ്ജയ് സിംഗ് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഇഡി ആരോപിച്ചു. ഈ രണ്ട് കോടി രൂപ അദ്ദേഹത്തിന്‍റെ വീട്ടിൽ രണ്ട് തവണയായാണ്‌ എത്തിച്ചത്. 


ഈ കേസിൽ അന്വേഷണം തുടരുകയാണെന്നും സഞ്ജയ് സിംഗിന് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും കഴിയുമെന്നും അഭിഭാഷകൻ വാദിച്ചു. ഇത് അന്വേഷണത്തെ ബാധിച്ചേക്കുമെന്നും  ഇഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയില്‍ ചൂണ്ടിക്കാട്ടി.  
 
കഴിഞ്ഞ ഒക്ടോബർ 4നാണ് സഞ്ജയ്‌ സിംഗ് അറസ്റ്റിലാകുന്നത്.  എന്നാല്‍, തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഭയമില്ലെന്നുമാണ് റിമാൻഡിലായശേഷവും സഞ്ജയ് സിംഗ് ആവർത്തിച്ചത്.   


ഡൽഹി മദ്യനയ കുംഭകോണത്തിന്‍റെ അടിവേരിളക്കുക എന്നതാണ് ED ലക്ഷ്യമിട്ടിരിയ്ക്കുന്നത്. അഴിമതിയുടെ അടിത്തട്ടിലെത്താനും പാര്‍ട്ടി നേതാക്കള്‍ സമ്പാദിച്ച മൊത്തം വരുമാനം കണ്ടെത്താനുമാണ് ED ശ്രമിക്കുന്നത്.  


സഞ്ജയ് സിംഗിന്‍റെ വസതിയിൽ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി ദിനേഷ് അറോറ നല്‍കിയ മൊഴിയാണ് സഞ്ജയ് സിംഗിന്‍റെ അറസ്റ്റില്‍ കലാശിച്ചത്.  


2020-ൽ മദ്യശാലകൾക്കും വിൽപ്പനക്കാർക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്‍റെ തീരുമാനത്തിൽ സിംഗിനും കൂട്ടാളികൾക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് കേസ്. ഇതോടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിന് വിധേയരായ ആം ആദ്മി പാർട്ടി നേതാക്കളുടെ പട്ടിക നീളുകയാണ്. 


ഈ വർഷം ഫെബ്രുവരിയിൽ, ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇതേ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. 


ഡൽഹി സർക്കാരിന്‍റെ  2021-22ലെ എക്‌സൈസ് നയം മദ്യവ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിന് നിയമവിരുദ്ധമായ നീക്കങ്ങള്‍ നടത്തി എന്നാണ് ആരോപണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.