ഗയ: ആദ്യവിവാ​ഹം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിക്കാനെത്തിയ യുവാവിന് വധുവിന്റെ വീട്ടുകാരുടെ മർദ്ധനം. ഗയയിലെ ഇഖ്ബാല്‍പൂരിലാണ് സംഭവം.  കൂട്ടതല്ലിനിടെ  വരന്‍റെ വെപ്പുമുടി താഴെ വീഴുക കൂടി ചെയ്തതോടെ ഇതും മറച്ചുവെച്ചാണ് കല്ല്യാണത്തിനെത്തിയതെന്ന് വ്യക്തമായി. അതോടെ വരന് കിട്ടുന്ന തല്ലിന്റെ എണ്ണവും കൂടി. ആദ്യ ഭാര്യ ജീവിച്ചിരിക്കെ അത് മറച്ചുവെച്ചാണ് ഇയാൾ രണ്ടാം വിവാഹത്തിന് എത്തിയത്. ഇത് ചോദ്യം ചെയ്യുന്നതിനിടയിൽ ഉണ്ടായ പിടിവലിയിൽ ആണ് ഇയാളുടെ തലയിൽ വെച്ച വി​​ഗ്​​ഗും വീണത്. ഇതോടെ വധുവിന്റെ ബന്ധുക്കളുടെ കോപം കൂടി പൊതിരെ തല്ലുകയായിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഡോബി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാജൌര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കൈകള്‍ കൂപ്പിക്കൊണ്ട് മാപ്പിരക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാളുടെ രണ്ടാം വിവാഹമാണെന്നുള്ള വിവരം പെണ്‍ വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. ഇതോടെ പെണ്‍ വീട്ടുകാര്‍ നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.