ന്യൂഡല്‍ഹി: 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനത്തിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ടുകള്‍ പിന്‍‌വലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം സാധാരണക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. വേണ്ടത്ര സാവകാശം നല്‍കണമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍‌വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ട വിഷയമല്ലെന്നും അടുത്ത ചൊവ്വാഴ്ച പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


കേസ് പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കൂടി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ട് പിന്‍വലിക്കലിനെതിരെ ഇന്നാണ് ഹര്‍ജി കോടതിയില്‍ എത്തിയത്.