Rameshwaram Cafe Blast: രാമേശ്വരം കഫേ വീണ്ടും തുറന്നു; കനത്ത സുരക്ഷയിൽ ഔട്ട്ലെറ്റ്
Rameshwaram Cafe Reopened: ദേശീയഗാനം ആലപിച്ച ശേഷമാണ് സഹസ്ഥാപകനായ രാഘേന്ദ്ര റാവുവും മറ്റ് ജീവനക്കാരും ജോലിയിൽ പ്രവേശിച്ചത്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ബെഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേ വീണ്ടു പ്രവർത്തനം ആരംഭിച്ചു. സ്ഫോടനം നടന്ന് എട്ടാം ദിവസമാണ് കഫേ വീണ്ടും പൊതുജനങ്ങൾക്ക് വേണ്ടി വീണ്ടും തുറന്ന് നൽകിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഔട്ട്ലെറ്റിന് സംഭവിച്ച കേടുപാടുകൾ എല്ലാം പരിഹരിച്ചാണ് ഇപ്പോൾ റീ ഓപ്പൺ ചെയ്തിരിക്കുന്നത്. മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ സ്ഫോടനം നടന്നത്.
ദേശീയഗാനം ആലപിച്ച ശേഷമാണ് സഹസ്ഥാപകനായ രാഘേന്ദ്ര റാവുവും മറ്റ് ജീവനക്കാരും ജോലിയിൽ പ്രവേശിച്ചത്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാമുൻരുതലുകളും സ്വീകരിച്ചിട്ടുണ്ട്. കഫേകളിലെ സുരക്ഷാ ടീമിനെ ശക്തിപ്പെടുത്തും. അതിന് സെക്യൂരിറ്റി ഗാർഡുകൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടി വിമുക്തഭടന്മാരുടെ ഒരു പാനൽ രൂീപീകരിക്കുമെന്ന് സഹസ്ഥാപകനായ രാഘവേന്ദ്ര റാവു വാർത്ത ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
ALSO READ: അമേത്തി, റായ്ബറേലി, പ്രിയങ്ക ഗാന്ധി!! സസ്‌പെൻസ് വിടാതെ കോണ്‍ഗ്രസ്
അതേസമയം സ്ഫോടനത്തിന് പിന്നിലുള്ള വ്യക്തിയെ ഇനിയും കണ്ടെത്താനായി എൻഐഎയ്ക്ക് സാധിച്ചിട്ടില്ല. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പാരിതോഷകം പ്രഖ്യാപിച്ചിരുന്നു. ഒപ്പം പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ മുഖം അന്വേഷണ സംഘം പുറത്ത് വിട്ടിരുന്നു. വിവരം നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.