ധാക്ക: താലിബാനില്‍ (Taliban) ചേരുന്നതിനായി ചില തീവ്ര നിലപാടുള്ള ബംഗ്ലാദേശി യുവാക്കൾ (Bangladeshi Youth) ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മുന്നറിയിപ്പ്. ധാക്ക (Dhaka) പോലീസ് കമ്മിഷണര്‍ ഷക്കിഫുള്‍ ഇസ്ലാമിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ് (BSF) സുരക്ഷ ശക്തമാക്കി. എത്രപേരാണ് ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന കൃത്യമായ വിവരം കൈവശമില്ലെന്നും ഷക്കിഫുള്‍ കൂട്ടിച്ചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഏതു വിധേനയും അഫ്ഗാനിസ്ഥാനിലെത്താനാണ് തീവ്രവാദപരമായ നിലപാടുകളുള്ള ചില യുവാക്കളുടെ ശ്രമം. എത്ര പേർ സംഘത്തിലുണ്ടെന്ന വിവരം ഞങ്ങൾക്ക് അറിയില്ല" ധാക്ക പൊലീസ് കമ്മിഷണര്‍ ഷഫീഖുൽ ഇസ്‌ലാം പറഞ്ഞു. അതേസമയം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഇതുവരെ അത്തരം ശ്രമം നടത്തിയതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബിഎസ്എഫ് സൗത്ത് ബംഗാള്‍ ഡി.ഐ.ജി എസ്.എസ്. ഗുലേരിയ പ്രതികരിച്ചു. ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.


Also Read: Afghanistan-Taliban : അഫ്ഘാനിസ്ഥാൻ താലിബാന്റെ കീഴിലെത്തുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?


അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതിൽ ആവേശം കൊള്ളുന്ന ചില യുവാക്കൾ ബംഗ്ലദേശിൽ ഉണ്ടെന്നു അധികാരികൾ നേരത്തേതന്നെ അറിയിച്ചിരുന്നതായി എസ്.എസ്. ഗുലേരിയ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള യുവാക്കളോട് താലിബാനില്‍ ചേരാന്‍ നേരത്തെ ആഹ്വാനമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളെ ഗൗരവമായി നോക്കിക്കാണുകയാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 


Also Read: Afghanistan-Taliban: ഇന്ത്യൻ എംബസിയിലെ ഉദ്യോ​ഗസ്ഥർ സുരക്ഷിതർ, ഒഴിപ്പിക്കേണ്ടെന്ന് താലിബാന്‍


വിസ ലഭിക്കാൻ എളുപ്പമായതിനാലാണ് ബംഗ്ലദേശിലെ യുവാക്കൾ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മുന്‍പും ബംഗ്ലാദേശില്‍ നിന്ന് താലിബാനില്‍ ചേരാന്‍ യുവാക്കള്‍ നീക്കം നടത്തിയിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് ബംഗ്ലദേശിലെ ഒട്ടേറെ യുവാക്കൾ താലിബാനിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്കു പോയിരുന്നു. ഇതിന് പുറമേയാണ് അനധികൃതമായി നുഴഞ്ഞ് കയറാനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.