Bank FD New Interest Rates: പുതു വര്‍ഷത്തില്‍ ബാങ്ക് ഉപഭോക്താക്കൾക്ക് സന്തോഷവാര്‍ത്ത....!!  രാജ്യത്തെ  രണ്ട് വലിയ സകാര്യ ബാങ്കുകള്‍   Fixed Deposit പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമുഖ  ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി   (HDFC Bank), ഐസിഐസിഐ (ICICI Bank) എന്നിവയാണ്  സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്.  ഈ രണ്ട് ബാങ്കുകളില്‍ നിങ്ങള്‍ക്ക്  FD ഉണ്ടെങ്കില്‍  കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഉയർന്ന റിട്ടേൺ ലഭിക്കും


Also Read: Bank latest Fixed Deposit (FD) Rates: ഏതു ബാങ്കാണ് സ്ഥിരനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത്? അറിയാം


HDFC ബാങ്ക് നല്‍കുന്ന ഏറ്റവും പുതിയ FD പലിശ നിരക്കുകൾ  ഇപ്രകാരമാണ്  


7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, HDFC ബാങ്ക് 2.50%  മുതൽ 5.50%  വരെ പലിശ നൽകുന്നു. മുതിർന്നവർക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള FDകളിൽ 3% മുതൽ 6.25 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.


7 - 14 ദിവസം 2.50% ;  15 - 29 ദിവസം 2.50%


30 - 45 ദിവസം 3%; 61 - 90 ദിവസം 3%


91 ദിവസം - 6 മാസം 3.5%; 6 മാസം 1 ദിവസം - 9 മാസം 4.4%


9 മാസം 1 ദിവസം < 1 വർഷം 4.4%;1 വർഷം - 4.9%


1 വർഷം 1 ദിവസം - 2 വർഷം 4.9%; 2 വർഷം 1 ദിവസം - 3 വർഷം 5.15%


3 വർഷം 1 ദിവസം- 5 വർഷം 5.30%; 5 വർഷം 1 ദിവസം - 10 വർഷം 5.50%


Also Read: HDFC Fixed Deposit Alert..! എല്ലാ ബാങ്കുകളും FD പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ച് HDFC ബാങ്ക്..! അറിയാം പുതുക്കിയ നിരക്കുകള്‍


ICICI ബാങ്ക്  നല്‍കുന്ന ഏറ്റവും പുതിയ FD പലിശ നിരക്കുകൾ


7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്,  ഐസിഐസിഐ ബാങ്ക്  (ICICI Bank) 2.5% മുതൽ 5.50% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്നവർക്ക് സാധാരണക്കാരെക്കാള്‍  50 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയർന്ന പലിശ നിരക്ക് നൽകുന്നത് തുടരും.


7 ദിവസം മുതൽ 14 ദിവസം വരെ - 2.50%; 15 ദിവസം മുതൽ 29 ദിവസം വരെ - 2.50%


30 ദിവസം മുതൽ 45 ദിവസം വരെ - 3%; 46 ദിവസം മുതൽ 60 ദിവസം വരെ - 3%


61 ദിവസം മുതൽ 90 ദിവസം വരെ - 3%; 91 ദിവസം മുതൽ 120 ദിവസം വരെ - 3.5%


121 ദിവസം മുതൽ 184 ദിവസം വരെ - 3.5%; 185 ദിവസം മുതൽ 210 ദിവസം വരെ - 4.40%


211 ദിവസം മുതൽ 270 ദിവസം വരെ - 4.40%; 271 ദിവസം മുതൽ 289 ദിവസം വരെ - 4.40%


290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.40%; 1 വർഷം മുതൽ 389 ദിവസം വരെ - 4.9%


390 ദിവസം മുതൽ 18 മാസം വരെ - 4.9%; 18 മാസം ദിവസം മുതൽ 2 വർഷം വരെ - 5%


2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ - 5.15%; 3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ - 5.35%


5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ - 5.50%


സ്ഥിരനിക്ഷേപം  (Fixed Deposit) മുതിർന്ന  പൗരന്മാര്‍ മാത്രമല്ല, ഉറപ്പുള്ള വരുമാനം തേടുന്ന എല്ലാവരും  സ്ഥിര നിക്ഷേപ പദ്ധതികള്‍ ഇഷ്ടപ്പെടുന്നു. പണം നഷ്ടപ്പെടാനുള്ള സാധ്യത കുറവും,  നിശ്ചിത പലിശ നിക്ഷേപത്തിന് ലഭിക്കും എന്നതുമാണ്  സ്ഥിര നിക്ഷേപ [പദ്ധതികള്‍ക്ക്   ആളുകള്‍ ഇന്നും താത്പര്യം കാട്ടുവാന്‍  കാരണം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.