Bank Holiday List February 2023: RBI പുറത്തുവിട്ട  Holiday List അനുസരിച്ച് ഫെബ്രുവരി  മാസത്തില്‍  10  ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍, ഫെബ്രുവരി മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനായി നിങ്ങളുടെ ബാങ്ക് ശാഖ സന്ദർശിക്കുന്നതിന് മുമ്പ് അവധി ദിവസങ്ങളുടെ ലിസ്റ്റ് പരിശോധിക്കാന്‍ ശ്രദ്ധിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ബാങ്കുകള്‍ക്ക് 10 ദിവസം അവധിയാണ് എങ്കിലും  ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും ഉണ്ടാകില്ല.  RBIയുടെ അവധി ദിനങ്ങളുടെ പട്ടികയില്‍ ചിലത്  രാജ്യവ്യാപകമായി ആചരിക്കുമ്പോൾ മറ്റു ചിലത് പ്രാദേശിക അവധികളാണ്. അതായത്, വിവിധ പ്രാദേശിക ആഘോഷങ്ങൾ  മൂലം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന അവധികള്‍ മൂലമോ ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും.


Also Read:  Republic Day 2023: സൈനിക ശക്തിയുടെയും നാരി ശക്തിയുടെയും സമന്വയം, റിപ്പബ്ലിക് ദിന പരേഡിന് സമാപനം


എന്നിരുന്നാലും, എല്ലാ സംസ്ഥാനങ്ങളിലും അവധി ഒരുപോലെ ആയിരിക്കില്ല. ദേശീയ അവധി ദിനങ്ങൾ കൂടാതെ, സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന ബാങ്ക് അവധി ദിനങ്ങളും ഈ മാസം ഉണ്ട്. 


അടുത്ത മാസത്തേയ്ക്ക് എന്തെങ്കിലും പ്രത്യേക സാമ്പത്തിക  ഇടപാടുകള്‍ മാറ്റി വച്ചിട്ടുണ്ട് എങ്കില്‍  അവധി ദിവസങ്ങളുടെ ലിസ്റ്റ് നോക്കിയതിന്ശേഷം പോകുക. അല്ലാത്തപക്ഷം പോയകാര്യം സാധിക്കാതെ മടങ്ങേണ്ടി വന്നേക്കാം. 


ഫെബ്രുവരിയിൽ, എല്ലാ ഞായറാഴ്ചകളും രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചയുമടക്കം 10 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.    


RBI ലിസ്റ്റ് പ്രകാരമുള്ള അവധി ദിവസങ്ങളുടെ പട്ടിക ചുവടെ:-
 
ഫെബ്രുവരി 5 :  മാസത്തിലെ ആദ്യ  ഞായര്‍


ഫെബ്രുവരി 12 :  മാസത്തിലെ രണ്ടാം ശനിയാഴ്ച 


ഫെബ്രുവരി 13:  മാസത്തിലെ രണ്ടാം ഞായര്‍


ഫെബ്രുവരി 15 : മണിപ്പൂരില്‍  ലുയി-ൻഗായ്-നി പ്രമാണിച്ച് ബാങ്ക് അവധി


ഫെബ്രുവരി  18:  മഹാശിവരാത്രി നിരവധി സംസ്ഥാന ങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി


ഫെബ്രുവരി 19:  ഞായര്‍ 


ഫെബ്രുവരി 20: സംസ്ഥാന ദിനം, അരുണാചല്‍ പ്രദേശ്‌, മിസോറം 


ഫെബ്രുവരി 21:  ലോസര്‍, സിക്കിം 


ഫെബ്രുവരി 25 :   മാസത്തിലെ നാലാമത്തെ ശനിയാഴ്ച 


ഫെബ്രുവരി  26: ഞായര്‍ 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ