Bank Holidays 2021: കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതുവത്സരദിനം ആരംഭിക്കും.   കലണ്ടറിൽ ആളുകൾ അവധിക്കാല ദിനങ്ങൾ നോക്കി പദ്ധതികൾ തയ്യാറാക്കുന്നു. ഇതിനിടയിൽ നിങ്ങൾ അറിയേണ്ട ഒരു പ്രധാന വാർത്ത പറയട്ടെ.  അതെന്തെന്നാൽ ഇനി നിങ്ങൾ പുതുവർഷത്തിൽ ബാങ്കിംഗുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തി ആസൂത്രണം ചെയ്യുകയാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. അതെ… ഇംഗ്ലീഷ് വെബ്‌സൈറ്റ് മിന്റ്ന്റെ (English Website Mint) റിപ്പോർട്ട് അനുസരിച്ച് 2021 ജനുവരിയിൽ ബാങ്കുകൾ 16 ദിവസത്തേക്ക് അവധിയായിരിക്കും എന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ അവധി ദിവസങ്ങളിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾക്കൊപ്പം 4 ഞായറാഴ്ചയും ഉൾപ്പെടുന്നു. റിപ്പബ്ലിക് ദിനത്തിൽ അതായത് ജനുവരി 26 ന് ബാങ്കുകൾക്ക് അവധിയായിരിക്കും.  ജനുവരി മാസത്തിലെ ഒരേ ഒരു National holiday യാണ്.   പുതിയ വർഷത്തെ ആദ്യ മാസമായ ജനുവരിയിൽ ഒന്നും രണ്ടുമല്ല 16 ദിവസമാണ് ബാങ്ക് അവധി. 


Also Read: LPG price ഓരോ ആഴ്ചയും മാറും! ഈ വാർത്തയിൽ എത്രമാത്രം സത്യമുണ്ട് അറിയുക 


പുതുവർഷം ആഘോഷിക്കുന്നതിനായി ചെന്നൈ, ഐസ്വാൾ, ഗാങ്‌ടോക്ക്, ഇംഫാൽ, ഷില്ലോംഗ് എന്നിവിടങ്ങളിൽ ബാങ്ക് ഹോളിഡേ നൽകാൻ റിസർവ് ബാങ്ക് (RBI) തീരുമാനിച്ചു. ഈ സ്ഥലങ്ങൾ കൂടാതെ ഇന്ത്യയിലെ മറ്റെല്ലാ പ്രധാന നഗരങ്ങളിലും 2021 ജനുവരി 1 ന് ബാങ്കുകൾ തുറന്നിരിക്കും. പുതുവർഷം ആഘോഷിക്കാൻ ഐസ്വാളിന് (Aizawl) ഒരു അധിക അവധി ലഭിച്ചിട്ടുണ്ട്. അതെ ഇവിടെ ജനുവരി 2 നും മറ്റൊരു അവധി നൽകിയിട്ടുണ്ട്. ജനുവരി 12 ന് സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ കൊൽക്കത്തയിൽ ബാങ്കുകൾക്ക് അവധിയാണ്.  അഹമ്മദാബാദ്, ഗാങ്‌ടോക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജനുവരി 14 ന് മകരസംക്രാന്തി (Makarasamkranthi) ഉത്സവം പ്രമാണിച്ച് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  


വ്യത്യസ്ത അവധി ദിവസങ്ങൾ കാരണം ജനുവരി 15 മുതൽ 17 വരെ ചെന്നൈയിൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും.  തിരുവള്ളുവർ ദിനം, Magh Bihu, തുസു പൂജ എന്നിവ ആഘോഷിക്കുന്നതിനായി ജനുവരി 15 ന് ഹൈദരാബാദിലെ ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കും. ജനുവരി 20 ന് ഗുരു ഗോവിന്ദ് സിങ്ങിന്റെ ജന്മദിനമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ദിനത്തിൽ ചണ്ഡിഗഡിൽ  ബാങ്കുകൾക്ക് അവധിയാണ്.  2021 ജനുവരി 25 ന് ഇംഫാലു ഇർതപ (Imphalu Irtpa) കാരണം ഇംഫാൽ ബാങ്കിന് അവധിയായിരിക്കും.  


Also Read: അറിയൂ.. പുതുവർഷത്തിലെ ഓരോ രാശിക്കാരുടെയും ഭാഗ്യ ദിനങ്ങൾ  


See National Bank Holiday List…


New year on 1 january 2021


New year on 2 January 2021


Sunday, 3 January 2021


Second Saturday on 9 January 2021


Weekly holiday (Sunday) on 10 January 2021


Swami Vivekananda's birthday on 12 January 2021


Makar Sankranti / Pongal / Magha Sankranti on 14 January 2021


Thiruvalluvar Day / Magha Bihu and Tusu Puja on 15 January 2021


Uzir Thirunal on 16 January 2021


Sunday, January 17, 2021


Birthday of Guru Gobind Singh Ji on 20 January 2021


Fourth Saturday on 23 January 2021, Netaji Subhash Chandra Bose's birthday


Sunday 24 January 2021


Emoinu Irpa on 25 January 2021


Republic Day on 26 January 2021


Sunday 31 January 2021