Bank Holidays August 2024: ജൂലൈ മാസം അവസാനിച്ച് ഓ​ഗസ്റ്റ് മാസത്തിലേക്ക് കടക്കാൻ പോകുകയാണ് നമ്മൾ. ഈ ഓ​ഗസ്റ്റ് മാസം ബാങ്കുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും ഇടപാടുകൾ നിങ്ങൾക്ക് നടത്താനുണ്ടെങ്കിൽ അത് പ്ലാൻ ചെയ്യുന്നത് നല്ലതായിരിക്കും. കാരണം ഓ​ഗസ്റ്റിൽ നീണ്ട അവധി വരികയാണ്. 9 ദിവസമാണ് ഓ​ഗസ്റ്റ് മാസത്തിൽ ബാങ്കുകൾക്ക് അവധിയുള്ളത്. അതിനാൽ ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ അവധി ദിനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓ​ഗസ്റ്റിലെ രണ്ട് ശനിയാഴ്ചകൾക്ക് പുറമേ, സ്വാതന്ത്ര്യദിനം, രക്ഷാബന്ധൻ എന്നിവയും അവധി ദിനങ്ങളാണ്. ഈ സാഹചര്യത്തിൽ ബാങ്കുകൾ ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളും അടഞ്ഞുകിടക്കും. ഓഗസ്റ്റ് 4 ന് ആണ് ആദ്യ അവധി വരുന്നത്. ഓ​ഗസ്റ്റ് 4 ഞായറാഴ്ചയാണ്. ഇതിനുശേഷം, രണ്ടാം ശനിയാഴ്ച ഓഗസ്റ്റ് 10 ന് വരും. ഓഗസ്റ്റ് 11 ഞായറാഴ്ചയായതിനാൽ അന്ന് ബാങ്ക് അവധിയായിരിക്കും. സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 നാണ്. ബാങ്കുകൾ ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളും ഈ ദിവസവും അവധിയായിരിക്കും. 


Also Read: Arjun Rescue Operation: ശക്തമായ സി​ഗ്നൽ, ലോഹ സാന്നിധ്യം ഉറപ്പിച്ചു; ഡ്രോൺ പരിശോധനയിൽ നിർണായക വിവരം


 


മൂന്നാമത്തെ ആഴ്ചയിൽ, ഓഗസ്റ്റ് 18 ഞായറാഴ്ച അവധിയായിരിക്കും. ഓ​ഗസ്റ്റ് 19ന് രക്ഷാബന്ധൻ ആണ്. ഈ ദിവസവും ബാങ്ക് അവധിയായിരിക്കും. എന്നാൽ ഇത് എല്ലാ സംസ്ഥാനങ്ങളിലും ബാധമായിരിക്കില്ല. ഓഗസ്റ്റ് 24 മാസത്തിലെ നാലാമത്തെ ശനിയാഴ്ചയാണ്. ഈ ദിവസവും രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും. ഓഗസ്റ്റ് 25 ഞായറാഴ്ച അവധി ആയിരിക്കും. ആഗസ്റ്റ് 26 ജന്മാഷ്ടമിയാണ്. ഈ ദിവസവും ബാങ്കുകളും മറ്റും അടഞ്ഞുകിടക്കും. ഇതും എല്ലാ സംസ്ഥാനങ്ങളിലും ബാധമായിരിക്കില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.