പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുമായി നാളെ വിനായക ചതുർത്ഥി. ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് നാളെ അവധി  പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത്, എല്ലാ മാസവും ബാങ്ക് അവധികളുടെ ഒരു ലിസ്റ്റ് ആർബിഐ പ്രസിദ്ധീകരിക്കുന്നു. ഈ ലിസ്റ്റ് പരിശോധിച്ച് ബാങ്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സാമ്പത്തിക നടപടികള്‍ പ്ലാന്‍ ചെയ്യാനും  സമയാസമയങ്ങളില്‍ അത് പൂര്‍ത്തിയാക്കാനും സാധിക്കും. റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര ദിനം, ​ഗാന്ധി ജയന്തി എന്നിങ്ങനെ മൂന്ന് ദേശീയ അവധികളാണ് 2024ൽ ഇന്ത്യ ​ഗവൺമെന്റ് പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷം വിനായക ചതുർത്ഥി സെപ്തംബർ 7-ന് (ശനിയാഴ്‌ച) ആരംഭിക്കുന്നതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച ബാങ്ക് അവധിക്കാല കലണ്ടർ പ്രകാരം ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഒറീസ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ​ഗോവ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.


സെപ്റ്റംബർ മാസത്തിലെ ബാങ്ക് അവധികൾ


സെപ്റ്റംബർ 14 - ഒന്നാം ഓണം
സെപ്റ്റംബർ 16 - ഈദ് ഇ മിലാ ( ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂർ, ജമ്മു, കേരളം, ഉത്തർ പ്രദേശ്, ന്യൂഡൽഹി, ഛത്തീസ്​ഗഡ്, ജാർഖണ്ഡ്)


സെപ്റ്റംബർ 17 - ഇന്ദ്രജത്ര ഈദ് ഇ മിലാദ് ( സിക്കിം, ഛത്തീസ്​ഗഡ് )


സെപ്റ്റംബർ 18 - പാങ്-ലബ്‌സോൾ (സിക്കിം)


സെപ്റ്റംബർ 20 - ഈദ്-ഇ-മിലാദ്-ഉൽ-നബി ( ജമ്മു, ശ്രീന​ഗർ )


സെപ്റ്റംബർ 21 - ശ്രീനാരായണ ഗുരു സമാധി ദിനം  (കേരളം )


സെപ്റ്റംബർ 23 - മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം ( ജമ്മു, ശ്രീന​ഗർ )



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.