Bank Recruitment 2022: സിറ്റിസൺ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം. 2022 ജൂലൈ 19 മുതൽ അപേക്ഷകൾ സ്വകരിച്ച് തുടങ്ങി  അവസാന തീയതി 2 ഓഗസ്റ്റ് 2022.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായപരിധി


പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 20- 30 വയസും, പ്രൊബേഷണറി അസോസിയേറ്റ് തസ്തികകളിൽ 20- 26 വയസിനും ഇടയിൽ ആയിരിക്കണം. എന്നിരുന്നാലും, സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.


Also Read :  Bizarre Incident: മഴ പെയ്യുന്നില്ല, ദേവേന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍..!!


വിദ്യാഭ്യാസ യോഗ്യത


ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.


തിരഞ്ഞെടുപ്പ്


പ്രൊബേഷണറി ഓഫീസർ, പ്രൊബേഷണറി അസോസിയേറ്റ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.


റീസണിംഗ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, ബാങ്കിംഗ് & ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് & ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽ നിന്ന് ആകെ 200 മാർക്കിന്റെ 160 ചോദ്യങ്ങളാണുണ്ടാവുക. ആകെ 120 മിനിട്ടാണ് പരീക്ഷയ്ക്കുള്ളത്.


Also Readകോവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,935 പുതിയ കേസുകൾ



ശമ്പളം


പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരിശീലന കാലയളവിലെ ആദ്യ 6 മാസത്തേക്ക് 30,000 രൂപയും പ്രൊബേഷണറി അസോസിയേറ്റിന് പ്രതിമാസം 20,000 രൂപയും ശമ്പളം നൽകും. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പൂർണ്ണമായ വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.