Hyderabad: കേന്ദ്ര സര്‍ക്കാരിന്‍റെ  ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാര്‍ച്ച്‌  15, 16 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) അറിയിച്ചു. ചൊവ്വാഴ്ച  ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഹൈദരാബാദില്‍  ഒന്‍പത്  ബാങ്ക്  യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.


Also read: New Labour Code: ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി, പുതിയ തൊഴില്‍ ചട്ടങ്ങളുമായി തൊഴില്‍ വകുപ്പ്


കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനകാര്യ വകുപ്പ്  മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.