ന്യൂഡൽഹി: ബാങ്കുകളുടെ പ്രവർത്തന സമയം പരിഷ്‌കരിച്ച് ആർബിഐ. കോവിഡ് വ്യാപനത്തിന് മുൻപുള്ള സമയക്രമം പുനസ്ഥാപിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ നിർദേശങ്ങൾ ഏപ്രിൽ 18 മുതൽ നിലവിൽ വന്നു. പുതുക്കിയ സമയക്രമീകരണം ബാങ്കുകൾക്ക് മാത്രമല്ല, ഫോറെക്സ് മാർക്കറ്റ് പോലുള്ള ആർബിഐ നിയന്ത്രിക്കുന്ന സാമ്പത്തിക വിപണികൾക്കും ബാധകമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് വ്യാപനം കുറഞ്ഞതോടെ ​ഗതാ​​ഗതത്തിനും ആൾക്കൂട്ടത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആർബിഐയുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾക്ക് മുൻപുള്ള ബാങ്കിങ് സമയത്തിലേക്കാണ് വീണ്ടും പുനക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് 3.30 വരെയാണ് ഇനി ബാങ്കിങ് മേഖല പ്രവർത്തിക്കുക.


കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ധനവിപണികൾ തുറക്കുന്ന സമയം, കോവിഡ് നിയന്ത്രണങ്ങൾക്ക് മുമ്പുള്ള സമയമായ രാവിലെ ഒമ്പത് എന്ന സമയക്രമത്തിലേക്ക് പുനസ്ഥാപിക്കാൻ തീരുമാനിച്ചതായി ആർബിഐ വിജ്ഞാപനത്തിൽ പറയുന്നു. വ്യാപാരം ആരംഭിക്കുന്നതിന്റെ സമയവും അവസാനിക്കുന്ന സമയവും വ്യക്തമാക്കുന്ന ചാർട്ടും ആർബിഐ പുറത്തിറക്കി.  2022 ഏപ്രിൽ 18 മുതൽ, റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന മാർക്കറ്റുകളുടെ വ്യാപാര സമയം ഇപ്രകാരമായിരിക്കും. 


 ALSO READ: മികച്ച പലിശ, കുറഞ്ഞ ചാർജ് 2022-ൽ പേഴ്സണൽ ലോണിന് അപേക്ഷിക്കാവുന്ന അഞ്ച് ബാങ്കുകൾ


പുതുക്കിയ സമയക്രമം: 
- കോൾ/അറിയിപ്പ്/ടേം പണം - രാവിലെ 9:00 മുതൽ വൈകിട്ട് 3:30 വരെ


- സർക്കാർ സെക്യൂരിറ്റികളിലെ മാർക്കറ്റ് റിപ്പോ - രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ


- സർക്കാർ സെക്യൂരിറ്റികളിലെ ട്രൈ-പാർട്ടി റിപ്പോ - രാവിലെ 9:00 മുതൽ വൈകിട്ട് 3:00 വരെ


- കൊമേഴ്‌സ്യൽ പേപ്പറും ഡെപ്പോസിറ്റിന്റെ സർട്ടിഫിക്കറ്റുകളും -രാവിലെ 9:00 മുതൽ വൈകിട്ട് 3:30 വരെ


- കോർപ്പറേറ്റ് ബോണ്ടുകളിലെ റിപ്പോ- രാവിലെ 9:00 മുതൽ വൈകിട്ട് 3:30 വരെ


- സർക്കാർ സെക്യൂരിറ്റികൾ (കേന്ദ്ര സർക്കാർ സെക്യൂരിറ്റീസ്, സംസ്ഥാന വികസന വായ്പകൾ, ട്രഷറി ബില്ലുകൾ) രാവിലെ 9:00 മുതൽ വൈകിട്ട് 3:30 വരെ


- ഫോറെക്സ് ഡെറിവേറ്റീവുകൾ ഉൾപ്പെടെയുള്ള വിദേശ കറൻസി (എഫ്സിവൈ/ഇന്ത്യൻ രൂപ) ട്രേഡുകൾ - രാവിലെ 9:00 മുതൽ വൈകിട്ട് 3:30 വരെ


- രൂപയുടെ പലിശ നിരക്ക് ഡെറിവേറ്റീവുകൾ - രാവിലെ 9:00 മുതൽ വൈകിട്ട് 3:30 വരെ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.