Bappi Lahiri: ബപ്പി ലാഹിരിയുടെ നിര്യാണത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി, വിങ്ങിപ്പൊട്ടി ബോളിവുഡ്
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വേര്‍പാട് നല്‍കിയ ദുഖം മാറും മുന്‍പേ മറ്റൊന്ന് കൂടി... ഇന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരിയും വിധിയ്ക്ക് കീഴടങ്ങി.
Bappi Lahiri Death: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വേര്‍പാട് നല്‍കിയ ദുഖം മാറും മുന്‍പേ മറ്റൊന്ന് കൂടി... ഇന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരിയും വിധിയ്ക്ക് കീഴടങ്ങി.
ബപ്പി ദായുടെ വേര്‍പാടില്‍ രാജ്യം മുഴുവന്‍ ഞെട്ടലിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ബപ്പി ലാഹിരിയുടെ ആകസ്മിക വേര്‍പാട് ബോളിവുഡിന് തീരാനഷ്ടമാണ്. ബോളിവുഡ് താരങ്ങള്‍ക്ക് ഒരു വൈകാരികമായ അടുപ്പമായിരുന്നു ബപ്പി ദായോട് ഉണ്ടായിരുന്നത്. പലരും തങ്ങളുടെ ദുഃഖം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. അജയ് ദേവ്ഗന്‍, അക്ഷയ് കുമാര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, മനോജ് മുംതസിര്‍, വിന്ദു ധാര സിംഗ് തുടങ്ങിയവര്‍ ബപ്പി ലാഹിരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
സംഗീത ലോകത്തെ ഡിസ്ക്കോ കിംഗ് 69-ാം വയസിൽ ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ്. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ചൊവ്വാഴ്ച ആരോഗ്യം വീണ്ടും മോശമാവുകയായിരുന്നു.
ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ വ്യക്തിയായിരുന്നു ബപ്പി ലാഹിരി. ഇന്ത്യന്‍ സംഗീത ലോകത്ത് ഡിസ്ക്കോ സംഗീതം എന്നാല്‍ ബപ്പി ലാഹിരി മാത്രം, അദ്ദേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഇല്ല....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...