Covid Third Wave: ഉത്സവകാലം ആരംഭിച്ചു, അടുത്ത 3 മാസത്തേക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് നവരാത്രിയോടെ ഉത്സവകാലം ആരംഭിക്കുന്നതിനാൽ അടുത്ത 3 മാസത്തേയ്ക്ക് കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.....
New Delhi: രാജ്യത്ത് നവരാത്രിയോടെ ഉത്സവകാലം ആരംഭിക്കുന്നതിനാൽ അടുത്ത 3 മാസത്തേയ്ക്ക് കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.....
"ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നമ്മൾ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കണം , എന്നാല്‍, കോവിഡ് (Covid-19) നിയന്ത്രണങ്ങള്‍ ജാഗ്രതയോടെ പാലിക്കണം, മാസ്ക് ധരിയ്ക്കുന്നത് ഒഴിവാക്കാതിരിയ്ക്കുക", വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു,
Also Read: Vaccination ആദ്യ ഡോസ് ലക്ഷ്യത്തിലേക്ക്; സംസ്ഥാനത്ത് 93 ശതമാനം വാക്സിനേഷൻ പൂർത്തിയായി
Covid മഹാമാരിയെ നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും, എന്നാല്‍, ഇപ്പോഴും കോവിഡ് -19 വെല്ലുവിളി നിലനിൽക്കുന്നുവെന്നും കനത്ത ജാഗ്രത അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി ഇതുവരെ അവസാനിച്ചിട്ടില്ല.കോവിഡിനെ അതിജീവിക്കാന്‍ തുടർച്ചയായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 2.44 ലക്ഷം സജീവ കേസുകളിൽ, 28 ജില്ലകളിൽ 5% മുതൽ 10% വരെയാണ് positivity rate. അരുണാചൽ പ്രദേശിലേയും അസമിലേയും ഏതാനും ജില്ലകൾ ഉൾപ്പെടെ 28 ജില്ലകളിൽ 5%മുതൽ 10%വരെയാണ് positivity rate. ആഴ്ച അനുപാതത്തില്‍ കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ 34 ജില്ലകളിൽ 10%ത്തിൽ കൂടുതൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.
അതേസമയം, ലക്ഷദ്വീപ്, ചണ്ഡീഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, ആൻഡമാൻ & നിക്കോബാർ, സിക്കിം എന്നിവിടങ്ങളില്‍ 18 വയസിന് മുകളിലുള്ള 100% പേരും Covid Vaccine ആദ്യ ഡോസ് സ്വീകരിച്ച തായും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...