BECIL Recruitment 2023: ബിഇസിഐഎൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; ശമ്പളം 50,000 രൂപ വരെ
BECIL Recruitment: ബിഇസിഐഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ becil.com വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി മാർച്ച് 24 ആണ്.
ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎൽ) ഇ-ടെൻഡറിങ് പ്രൊഫഷണൽ, ഫിനാൻസ് ഫെസിലിറ്റേഷൻ പ്രൊഫഷണൽ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉടൻ പൂർത്തിയാക്കും. ഉദ്യോഗാർഥികൾക്ക് ബിഇസിഐഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ becil.com വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 24 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിൽ 28 തസ്തികകളിലേക്ക് നിയമനം നടത്തും.
ഇ - ടെൻഡറിങ് പ്രൊഫഷണൽ: ബിഇ/ബിടെക് അല്ലെങ്കിൽ ഇ-ടെൻഡറിങ്, ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്സ്, അനുബന്ധ ഇന്റർനെറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ അറിവുള്ള എംബിഎ ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാം. ശമ്പളം- 50,000.
ALSO READ: Agniveer Recruitment 2023: അഗ്നിവീറിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി ഇന്ന്, ഇവ ശ്രദ്ധിക്കണം
ഫിനാൻസ് ഫെസിലിറ്റേഷൻ പ്രൊഫഷണൽ: എം.ബി.എ/ ഐ.സി.ഡബ്ല്യു.എ/ ബി.കോം, എം.എസ്.എം.ഇ സെക്‌ടറിലെ ബാങ്കുകളെക്കുറിച്ചുള്ള അറിവുണ്ടായിരിക്കണം. ശമ്പളം- 50,000.
ഓഫീസ് അറ്റൻഡന്റ്: കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ശമ്പളം: 18,499.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ becil.com അല്ലെങ്കിൽ becilregistration.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ALSO READ: GAIL Recruitment 2023: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ അസോസിയേറ്റ് തസ്തികകളിൽ ഒഴിവുകൾ
അപേക്ഷ ഫീസ്:
ജനറൽ - 885 രൂപ
ഒബിസി - 885 രൂപ
എസ് സി/എസ് ടി - 531 രൂപ
എക്സ്-സർവീസ്മാൻ - 885 രൂപ
സ്ത്രീകൾ - 885 രൂപ
ഇഡബ്ല്യുഎസ്/ഫിസിക്കലി ഹാൻഡികാപ്ഡ് - 531 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...