ന്യൂഡൽഹി: രണ്ടാം തവണ മന്ത്രിസഭ വിപുലീകരിക്കുന്നതിന് തൊട്ടുമുമ്പ് പുതിയ മന്ത്രാലയം രൂപീകരിച്ച് നരേന്ദ്ര മോദി സർക്കാർ (Narendra Modi).   'സഹകർ സേ സമൃദ്ധി'യുടെ ദർശനം സാക്ഷാത്കരിക്കുന്നതിനാണ് ഈ മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് എന്ന ഈ മന്ത്രാലയം ആരംഭിച്ചതെന്ന് സർക്കാർ (Modi Government) വാർത്താക്കുറുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്താനുളള (Cooperative Movement) ഭരണപരവും നിയമപരവും നയപരവുമായ ചട്ടക്കൂടുകൾ ഒരുക്കുകയാണ് മന്ത്രാലയത്തിന്റെ പ്രഥമ ലക്ഷ്യം.   


Also Read: Union Cabinet Expansion: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍, മന്ത്രിസ്ഥാനം ഉറപ്പിച്ച് ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവല്‍


ഓരോ അംഗവും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്ത് സഹകരണ അധിഷ്ഠിത സാമ്പത്തിക വികസന മാതൃക വളരെ പ്രസക്തമാണ്.


ബജറ്റ് പ്രഖ്യാപന സമയത്ത് പ്രഖ്യാപിച്ചിരുന്നു


ഇത് മാത്രമല്ല സഹകരണ സ്ഥാപനങ്ങൾക്ക് 'ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള' പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ (MSCS) വികസനം സാധ്യമാക്കുന്നതിനും മന്ത്രാലയം പ്രവർത്തിക്കും. രാജ്യത്ത് സഹകരണാധിഷ്ടിത സാമ്പത്തിക വികസനം ഏറെ പ്രസക്തമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് മോദി സർക്കാരിന്റെ (PM Modi) ഈ നടപടി.  


കമ്മ്യൂണിറ്റി അധിഷ്ഠിത വികസന പങ്കാളിത്തത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത കേന്ദ്ര സർക്കാർ സൂചിപ്പിച്ചു. സഹകരണസംഘങ്ങൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ് സമയത്തെ പ്രഖ്യാപനവും ഇതോടെ പൂർത്തിയാകുന്നു.


Also Read: കേന്ദ്രമന്ത്രിസഭ വിപുലീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി; പുതുമുഖങ്ങൾക്ക് സാധ്യത


കേന്ദ്ര മന്ത്രിസഭയിൽ മാറ്റങ്ങളുടെ കൗണ്ട്‌ഡൗൺ ആരംഭിച്ചു


കേന്ദ്ര മന്ത്രിസഭയിൽ മാറ്റങ്ങളുടെ കൗണ്ട്‌ഡൗൺ ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. ബുധനാഴ്ച വൈകീട്ട് ആറിന് മോദി സർക്കാർ മന്ത്രിസഭയിൽ മാറ്റങ്ങൾ പ്രഖ്യാപിക്കാം. ഈ കാബിനറ്റ് വിപുലീകരണത്തിൽ OBC ക്ക് ഏറ്റവും ഉയർന്ന പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.  


പ്രധാനമന്ത്രി മോദിയുടെ പുതിയ മന്ത്രിസഭയിൽ 25 ലധികം ഒബിസി മന്ത്രിമാരുണ്ടാകും. ഇതിൽ പട്ടികജാതി-പട്ടികവർഗ മന്ത്രിമാർ (SC, ST) 10-10 വീതം ഉണ്ടാകാൻ സാധ്യതയുണ്ട്. ഓരോ സംസ്ഥാനത്തിനും പ്രാതിനിധ്യം ലഭിക്കുന്ന തരത്തിൽ പുതിയ മന്ത്രിസഭ രൂപീകരിക്കും.


Also Read: Digital India, രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന് Prime Minister Narendra Modi


വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഈ മന്ത്രിസഭയുടെ വിപുലീകരണത്തിനുശേഷം ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരുടെ അതായത് യുവാക്കളുടെ മന്ത്രിസഭയായി മാറും എന്നാണ്. ഇത്തവണ നിരവധി യുവമുഖങ്ങൾക്ക് ഇതിൽ മുൻഗണന നൽകുമെന്ന് സൂചനയുണ്ട്.  കൂടാതെ പുതിയ മന്ത്രിസഭയിൽ സ്ത്രീകളുടെ പങ്കാളിത്തം ഏറ്റവും ഉയർന്നതായിരിക്കും.


പ്രൊഫഷണലുകൾക്ക് ഇടം ലഭിക്കും


പ്രൊഫഷണൽ, മാനേജ്‌മെന്റ്, എംബിഎ, ബിരുദാനന്തര യുവാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വലിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകും. Bundelkhand, Purvanchal, Marathwada, Konkan തുടങ്ങിയ പ്രദേശങ്ങൾക്ക് വിഹിതം നൽകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക